1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2016

അഗതികളുടെയും പാവപ്പെട്ടവരുടെയും കണ്ണീരൊപ്പാനായി ഇറങ്ങി തിരിച്ച ഒരു വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിട്ട് അഞ്ചു മാസം പിന്നിടുന്നു. ഈ വൈദികനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ഒരു ആവശ്യമില്ല. ഫാദര്‍ ടോം ഉഴുന്നാലില്‍. ഈ വൈദികനെ കാണാതായി അഞ്ചു മാസം പിന്നിടുമ്പോള്‍ വിശ്വാസികളും അവിശ്വാസികളും ചില ചോദ്യങ്ങള്‍ മനുഷ്യ മനസ്സാക്ഷിക്ക് മുന്‍പില്‍ ഉയര്‍ത്തുന്നു ഫാദര്‍ ടോം എവിടെ? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാന്‍ സഭയും ഗവണ്‍മെന്റും എന്തു ചെയ്തു? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയക്കാരുടെ വെറും ‘പ്രസ്താവനകള്‍’ മാത്രമായിരിന്നോ? സഭാധികാരികള്‍ അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റിന്റെ മേല്‍ എത്ര മാത്രം സമ്മര്‍ദ്ധം ചെലുത്തി? ഉത്തരം തീര്‍ത്തും നിരാശാജനകമായിരിക്കും; തീര്‍ച്ച. കാരണം അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടന്നിരിന്നുവെങ്കില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്ന്! കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിനെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അധികാരികള്‍ ശ്രമിക്കുമായിരിന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇത്രയധികം പുരോഗമിച്ച ഈ കാലത്ത് ഈ ഫേസ്ബുക്ക് എവിടെ നിന്ന്! ആരാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും എന്ത്‌കൊണ്ട് ഇന്ത്യന്‍ ഭരണകൂടം അതിനു ശ്രമിച്ചില്ല? ഫാദര്‍ ടോമിനെ രക്ഷപെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് യാതൊന്നും ചെയ്യുന്നില്ലെന്നു ഈ ഫേസ്ബുക്ക് പേജു തന്നെ കുറ്റപെടുത്തുന്നു.

ഏറ്റവും ഒടുവിലായി ഫാദര്‍ ടോമിന്റേതെന്നു തോന്നിക്കുന്ന ഒരു ചിത്രം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെട്ടു. തന്നെ മോചിപ്പിക്കുവാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രീതിയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇത് കൂടാതെ ഫാദര്‍ ടോമിനെ കണ്ണുകള്‍ കെട്ടി ആരോ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തു വന്നിരിക്കുന്നു.
പുറത്തു വന്നിരിക്കുന്ന വീഡിയോയും ഫോട്ടോയും ഫാദര്‍ ടോമിന്റേത് തന്നെയാണെന്നു അദ്ദേഹത്തിന്റേ സഹോദരനും ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യുഎഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. താടിരോമങ്ങള്‍ ഷേവ് ചെയ്യാത്ത വൈദികന്റെ ഫോട്ടോയുടെ കാര്യത്തില്‍ കാര്യമായ സംശയത്തിനു കാരണമില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയവും സൂചന നല്‍കി. ഇതിനിടെ കഴിഞ്ഞ ദിവസം ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായി..!

ഇനിയും നമ്മള്‍ മൗനം പാലിക്കണമോ? ഇത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഫാദര്‍ ടോമിന്റെ മോചനത്തിനായി ഓരോ മനുഷ്യ സ്‌നേഹിയും കൈകോര്‍ക്കുക. നമ്മുടെ മനസാക്ഷി മരവിച്ച് പോയിട്ടില്ലെങ്കില്‍, നമ്മുടെ മനസ്സില്‍ കാരുണ്യത്തിന്റെ അംശം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ പങ്ക് ചേരുക.

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അല്‍പസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി #SaveFrTom എന്ന ഹാഷ് ടാഗ് നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക.

അതോടൊപ്പം യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തില്‍ ഒപ്പു വക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാന്‍ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും സമര്‍പ്പിക്കുന്ന നിവേദനത്തില്‍ sign ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന Linkല്‍ ക്ലിക്ക് ചെയ്യുക.

https://www.change.org/p/savefrtomuzhunnalil

പ്രവാചക ശബ്ദം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.