1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ കലായിലുള്ള അഭയാര്‍ഥി ക്യാമ്പ് തിങ്കളാഴ്ച പൊളിക്കുമെന്ന് ഫ്രഞ്ച് അധികൃതര്‍, പ്രതിഷേധവുമായി പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍. വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസിലുള്ള അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് സ്ഥലം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ അഭയാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു.

സന്നദ്ധ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും പ്രതിഷേധം കണക്കിലെടുക്കാതെയാണ് 10000 ത്തോളം അഭയാര്‍ഥികള്‍ കഴിയുന്ന
ക്യാമ്പ് പൊളിച്ചുനീക്കുന്നത്. ക്യാമ്പ് പൊളിച്ചുനീക്കുന്നത് ഇവിടെ കഴിയുന്ന 1300 ഓളം കുട്ടികളുടെ ഭാവി അനിശ്ചിത്വത്തിലാക്കുമെന്ന് കാണിച്ച് 60 ബ്രിട്ടീഷ് എം.പിമാരും, നിരവധി സന്നദ്ധപ്രവര്‍ത്തകരും ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കസീനൂവിന് കത്തെഴുതിയിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കാന്‍ ഫ്രാന്‍സ് ഇതുവരെ തയാറായിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ക്യാമ്പിലെ അന്തേവാസികള്‍ക്കെല്ലാം മാന്യമായ പുനരധിവാസം നല്‍കുമെന്ന് കസീനു ഉറപ്പുനല്‍കി. ക്യാമ്പ് പൊളിച്ചുനീക്കുന്ന നടപടികള്‍ ആരംഭിക്കാനിരിക്കെ പൊലീസിനെതിരെ ക്യാമ്പിലുള്ളവര്‍ ആക്രമണം നടത്തി. അഭയാര്‍ഥികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ചു. കലായിസിലെ അഭയാര്‍ഥികളെ രാജ്യത്തിന്റെ പലഭാഗത്തുള്ള പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പ്രവൃത്തിയും ഒപ്പം തുടങ്ങും.

മൂന്ന് ദിവസം കൊണ്ട് പുനരധിവാസം പൂര്‍ത്തിയാക്കാനാവുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. പശ്ചിമേഷ്യയില്‍നിന്നും, അഫ്ഗാനിസ്താനില്‍നിന്നും ഫ്രാന്‍സിലത്തെുന്ന അഭയാര്‍ഥികള്‍ ഇംഗ്ലണ്ടിലേക്ക് കടക്കുന്നതിന് വേണ്ടിയാണ് കലായിസില്‍ തമ്പടിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.