1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2019

സ്വന്തം ലേഖകൻ: ടാക്സികളിൽ വൈഫൈ ലഭ്യമാക്കി ദുബൈ ആർ.ടി.എ അധികൃതർ. യാത്രക്കാർക്ക് 50 എം.ബി ഡാറ്റ സൗജന്യമായി ടാക്സികളിൽ ഉപയോഗിക്കാം. കൂടുതൽ ആവശ്യമെങ്കിൽ ആപ്പുവഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ സേവന ദാതാക്കളായ ഡുവുമായി സഹകരിച്ചാണ് ദുബൈ റോഡ് ആന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റി വൈഫൈ സൗകര്യം ഒരുക്കുന്നത്.

ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഹൈടെക് ടാക്സിയിലൂടെ നടപ്പാക്കുന്നതെന്ന് ആർ.ടി.എ ട്രാൻസ്പോർട് സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി അറിയിച്ചു. വിവിധ കമ്പനികളിൽ നിന്ന് 5500 ടാക്സികളാണ് ആർ.ടി.എ ഏറ്റെടുത്ത് നടത്തുന്നത്. കരീം കമ്പനിയുമായി സഹകരിച്ച് ഇവയെല്ലാം കരീം ആപ്പ് മുഖേന പ്രവർത്തിപ്പിക്കുകയാണ്. ഇവയിലെല്ലാം ഹൈടെക്സ് സംവിധാനം ലഭ്യമാക്കും. നിരക്ക് വർധന കൂടാതെ തന്നെ അധിക സേവനം ഒരുക്കുകയാണ് ആർ.ടി.എ

വിവിധ ലോക രാജ്യങ്ങളിൽ നിന്നും ദുബൈയിലെത്തുന്ന സന്ദർശകർക്ക് എല്ലാ സൗകര്യവും ഉറപ്പു വരുത്താനുള്ള നീക്കത്തിെൻറ ഭാഗമാണ് പുതിയ നടപടിയും. ഹിന്ദി ഉൾപ്പടെ 26 ഭാഷകൾ കൈകാര്യം ചെയ്യാൻ ഹൈടെക് ടാക്സികളിൽ ഇപ്പോൾ തന്നെ സംവിധാനമുണ്ട് .ടാക്സികളിൽ വൈഫൈയുമായി ബന്ധിപ്പിച്ച് ലക്ഷ്യസ്ഥാനം സ്വയം ടൈപ്പു ചെയ്തു നൽകാൻ സന്ദർശകർക്ക് സാധിക്കും. ആപ്പിലൂടെ തന്നെ പണം നൽകാനുള്ള സൗകര്യവും അടുത്ത ഘട്ടത്തിൽ നടപ്പാക്കാനാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.