1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2016

സ്വന്തം ലേഖകന്‍: വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 ഉടന്‍ വിതരണം ചെയ്യും, വിവാദങ്ങള്‍ക്ക് അവസാനമിട്ട് നിര്‍മാതാക്കള്‍. ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീഡം 251 ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സ് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോണിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചതിനു ശേഷം 30,000 ത്തോളം ആളുകളാണ് ഫോണ്‍ ബുക്ക് ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവറി രീതിയിലാണ് ഫോണുകള്‍ ബുക്ക് ചെയ്തവര്‍ക്ക് എത്തിക്കുക.

ഫ്രീഡം 251 അവതരിപ്പിച്ചപ്പോള്‍ തന്നെ വിവാദത്തിലായിരുന്നു. ഇത്രയും കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ സാധിക്കില്ലെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടിയതും നിര്‍മാതാക്കളെ വെട്ടിലാക്കി. ഫോണ്‍ ബുക്ക് ചെയ്യുന്നതിനായി അവതരിപ്പിച്ച വെബ്‌സൈറ്റ് ഇടയ്ക്ക് പ്രവര്‍ത്തനക്ഷമമല്ലാതായി തീര്‍ന്നതും വിവാദത്തിലായിരുന്നു.

വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഫോണിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍ദേശം നല്‍കി. വിവാദങ്ങളെ തുടര്‍ന്ന് ആദ്യം പണമടച്ച് ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് കമ്പനി പണം തിരികെ നല്‍കിയിരുന്നു. ഇനി ക്യാഷ് ഓണ്‍ ഡെലിവറി രീതിയിലാവും ബുക്ക് ചെയ്തവര്‍ക്ക് ഫോണ്‍ എത്തിക്കുകയെന്ന് കമ്പനി അറിയിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.