1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

സ്വന്തം ലേഖകന്‍: വ്യക്തികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്നും മഹദ് വ്യക്തികളെ അപമാനിച്ചാല്‍ നടപടിയെന്നും സുപ്രീം കോടതി. ഭരണഘടന അനുശാസിക്കുന്ന തരത്തിലേ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് എന്നിവരെ പോലുള്ള ചരിത്ര വ്യക്തികളെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മഹദ് വ്യക്തികളെ അധിക്ഷേപിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാമെന്നും കോടതി പറഞ്ഞു.

മഹാത്മാ ഗാന്ധിയെ അവഹേളിച്ചുകൊണ്ട് 1984 ല്‍ കവിത പ്രസിദ്ധീകരിച്ചു എന്ന കുറ്റം ആരോപിച്ച് മറാത്തി കവി വസന്ത ദത്താത്രേയക്കും പ്രസാധകര്‍ക്കുമെതിരേ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീം കോടതി നിര്‍ണായക അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യം ആരെയും അപമാനിക്കാനുള്ള ന്യായമല്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര, പ്രഫുല്‍ സി പന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. സാഹിത്യകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അതു പരിധി വിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങളുടെ നിലപാടുകളും വികാരങ്ങളും കൂടി പരിഗണിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.