1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2018

സ്വന്തം ലേഖകന്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്; പട്ടികയില്‍ 138 മത്തെ സ്ഥാനം. 180 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്നു രണ്ടുപടി താഴ്ന്നാണ് ഇന്ത്യ 138 ല്‍ എത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകമാണ് ഇന്ത്യയുടെ സ്ഥാനം മോശമായതിനുള്ള മുഖ്യ കാരണമായി മാധ്യമ സ്വാതന്ത്ര്യ സൂചിക തയാറാക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) ചൂണ്ടിക്കാട്ടുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള വിദ്വേഷ പ്രതികരണങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണപക്ഷത്തിന് അസുഖകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ റിപ്പോര്‍ട്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം നേരിടേണ്ടിവരുന്നു. പ്രധാനമന്ത്രിയുടെ ‘ട്രോള്‍ സേന’യാണ് ഇതില്‍ മുഖ്യപങ്കു വഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ഉത്തര കൊറിയയാണ്. വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയ, തുര്‍ക്‌മെനിസ്ഥാന്‍, സിറിയ, ചൈന എന്നിവയാണു മാധ്യമസ്വാതന്ത്ര്യം തീരെയില്ലാത്ത മറ്റു രാജ്യങ്ങള്‍. നോര്‍വേയാണു മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒന്നാമത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.