1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2015

ഫ്രഞ്ച് മലനിരകളില്‍നിന്ന് വീണ്ടും ഒരു ദുരന്ത വാര്‍ത്ത. ഫ്രഞ്ച് ആല്‍പ്‌സില്‍ സ്‌കീയിംഗ് നടത്തുകയായിരുന്ന ഏഴു വയസ്സുകാരനായ കുട്ടി അപകടത്തില്‍പ്പെട്ടു മരിച്ചു. ഫ്രഞ്ച് ആല്‍പ്‌സില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയ ബ്രിട്ടീഷ് ബാലനാണ് സ്‌കീയിംഗിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

സ്‌കീയിംഗ് നടത്തുന്നതിനിടെ കുടുംബാംഗങ്ങളുടെ ഇടയില്‍നിന്ന് കുട്ടി ഒറ്റപ്പെട്ടു പോയി. നിയന്ത്രണം നഷ്ടപ്പെട്ട കുട്ടി പാറക്കൂട്ടത്തിനിടയില്‍ വീണെന്ന് മൗണ്ടെന്‍ റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ മിഷ്‌ഹെയില്‍ ഒലഗ്നോന്‍ പറഞ്ഞു. 50 മുതല്‍ 100 മീറ്റര്‍ വരെ ആഴത്തിലേക്കാണ് കുട്ടി വീണതെന്ന് എമര്‍ജന്‍സി സര്‍വീസ് വക്താവ് സ്‌കൈ ന്യൂസിനോട് പറഞ്ഞു.

മാതാവിനും സഹോദരിക്കും സഹോദരനുമൊപ്പമായിരുന്നു കുട്ടി സ്‌കീയിംഗ് നടത്തിയിരുന്നത്.

അപകടം നടന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിയാന്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധനകള്‍ നടന്നു വരികയാണെന്ന് പൊലീസ് ചീഫ് പാട്രിക് പൊയ്‌റൊട്ട് പറഞ്ഞു. മൗണ്ടന്‍ റെസ്‌ക്യു ഡിവിഷന്റെ മേധാവിയാണ് അദ്ദേഹം. കുടുംബാംഗങ്ങളില്‍നിന്ന് ഒറ്റപ്പെട്ടു പോയ ശേഷം എങ്ങോട്ടാണ് സ്‌കീയിംഗ് നടത്തേണ്ടതെന്ന് അറിയാന്‍ വയ്യാതെ കുട്ടി തെറ്റായ ദിശയിലേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ മരിച്ച കുട്ടിയുടെ പേരോ കുടുംബത്തിന്റെ വിവരങ്ങളോ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. മാധ്യമങ്ങളില്‍നിന്ന് പേരു വിവരങ്ങള്‍ മറച്ചു വെയ്ക്കണമെന്ന കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് പേരുവിവരങ്ങള്‍ പുറത്തുവിടാത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.