1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

സ്വന്തം ലേഖകന്‍: വനിതാ മന്ത്രിമാരുടെ കരുത്തിലേറി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, മന്ത്രിസഭയില്‍ പകുതിയിലേറെ വനിതകള്‍. തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ സ്ത്രീസമത്വ മന്ത്രിസഭയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ്. പുതിയ മന്ത്രിസഭയിലെ 22 മന്ത്രിസ്ഥാനങ്ങളില്‍ 11 ഉം കൈകാര്യം ചെയ്യുന്നത് വനിതകളാണ്.

സില്‍വി ഗൂലാദ് ആണ് പ്രതിരോധ മന്ത്രി. ഒളിമ്പിക് ഫെന്‍സിങ് ജേതാവ് ലൂറ ഫ്‌ലെസല്‍ കായികമന്ത്രിയും ബ്രൂണോ ലെ മെയറെ ധനകാര്യ മന്ത്രിയായും ജെറാദ് കൊളോമ്പ് ആഭ്യന്തര മന്ത്രിയായും ഫ്രാങ്‌സ്വ ബെയറൂവ് നിയമ മന്ത്രിയായും നിയമിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കുമെന്നത് മാക്രോണിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

മുന്‍ പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന ജീന്‍ വെസ് ലെ ഡ്രയനാണ് വിദേശകാര്യ മന്ത്രി. പ്രമുഖ പരിസ്ഥിതിവാദിയായ നികളസ് ഹുലൊത് ഊര്‍ജ മന്ത്രിയാകും. ആഗ്‌നസ് ബുസിന്‍ (ആരോഗ്യം), മുരീലെ പെനീകോത്(തൊഴില്‍), ഫ്രാങ്‌സ്വ നിസന്‍ (സാംസ്‌കാരികം), ജാക്വിസ് മെസാഡ് (കാര്‍ഷികം) എന്നിവരാണ് മറ്റു മന്ത്രിമാര്‍. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുടെ സഹകരണത്തോടെ മക്രോണ്‍ വന്‍ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.