1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലീം യുവതികള്‍ക്ക് ഭക്ഷണം വിളമ്പില്ലെന്ന് പറഞ്ഞ റസ്റ്റോറന്റ് ഉടമ പുലിവാലു പിടിച്ചു. ഫ്രഞ്ച് ബീച്ചുകളിലെ ബുര്‍ക്കിനി നിരോധനത്തിന്റെ പേരില്‍ പ്രതിഷേധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭക്ഷണശാലയില്‍ എത്തിയ മുസ്ലീം യുവതികള്‍ക്ക് ഉടമ ഭക്ഷണം നിഷേധിച്ചത്.

ശനിയാഴ്ച പര്‍ദ്ദ ധരിച്ച് ഭക്ഷണശാലയില്‍ എത്തിയ സ്ത്രീകളോട് ‘തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണ്, എല്ലാ മുസ്ലീങ്ങളും തീവ്രവാദികളുമാണെ’ന്ന് ഉടമ പറയുന്നതിന്റെ ദൃശ്യം ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പിന്നീട് പ്രശ്‌നം വിവാദമായതോടെ പ്രശ്‌നം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

വംശീയവാദിയായ വ്യക്തി ഭക്ഷണം വിളമ്പണ്ടെന്ന് യുവതി പ്രതികരിച്ചു. വംശീയവാദികള്‍ ആളുകളെ കൊല്ലാറില്ലെന്നും തന്റെ ഭക്ഷണശാലയില്‍ സ്ത്രീകള്‍ക്ക് ഭക്ഷണമില്ലെന്നും ഉടമ മറുപടി പറയുകയും ചെയ്തു. തീവ്രവാദി ആക്രമണത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷണശാലയുടെ ഉടമ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതെന്നാണ് സൂചന.

നേരത്തെ വിവാദമായ ബുര്‍ക്കിനി നിരോധനം ഫ്രഞ്ച് കോടതി റദ്ദാക്കിയിരുന്നു. ഫ്രാന്‍സ് തീവ്രവാദികളുടെ പ്രധാന ലക്ഷ്യമാണെന്നും, ഇത്തരം ആക്രമണങ്ങള്‍ കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു നഗരസഭകള്‍ ബൂര്‍ക്കിനി നിരോധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.