1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2015


ജിജോ അരയത്ത്

ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ്ഫാമിലി ക്ലബിന്റെ ഓണാഘോഷങ്ങള്‍ സെപ്തംബര്‍ മാസം 12ാം തിയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ആരംഭിക്കും. 1.30ന് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അത്തപ്പൂക്കളമൊരുക്കും. തുടര്‍ന്ന് ചീട്ടുകളി, കാരംസ് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക് മാവേലിക്ക് വരവേല്‍പ്.

തുടര്‍ന്ന് ഹേവാര്‍ഡ്‌സ്‌വിത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ ആരംഭിക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഹണ്ടിംഗ്ടണ്‍ ഡിസ്ട്രിക്ട് കൗണ്‍സിലര്‍ ലീഡോ ജോര്‍ജ് നിര്‍വഹിക്കും.

പ്രസിഡന്റ് ജിജോ അരയത്ത് അദ്ധ്യക്ഷത വഹിക്കും. ക്ലബ് ഭാരവാഹികളായ അരുണ്‍ മാത്യു, ലോര്‍ഡ്‌സണ്‍, അനില്‍ ശിവന്‍, ജോഷി പനമ്പേല്‍, ഹരികുമാര്‍ ഗോപാലന്‍ നായര്‍, സിജോയി സെബാസ്റ്റിയന്‍ തുടങ്ങിയവരും, മുന്‍കാല പ്രസിഡന്റുമാരായ ജോഷി കുര്യാക്കോസ്, ബിജു പോത്താനിക്കാട്, ജോസ് ബിജു, ബിജു സെബാസ്റ്റിയന്‍ എന്നിവരും നാട്ടില്‍നിന്നെത്തിയ മാതാപിതാക്കളും വേദിയില്‍ സന്നിഹിതരാകും.

വൈകുന്നേരം അഞ്ച് മണി മുതല്‍ ആരംഭിക്കുന്ന കലാസന്ധ്യയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരുവാതിരകളി, സമൂഹഗാനം, ഒപ്പന, ഭരതനാട്യം, സിനിമാറ്റിക് ഡാന്‌സ്, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ ആഘോഷ പരിപാടികള്‍ വര്‍ണശബളമാക്കും. തുടര്‍ന്ന് യുകെയിലെ നോബിളിന്റെ നേതൃത്വത്തില്‍ ഗ്രെയിസ് മെലഡീസ് ഹാംപ്‌ഷെയര്‍ അവതരിപ്പിക്കുന്ന ഗാനമേളയുണ്ടായിരിക്കും. ഓണസദ്യയും ക്രമീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.