1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2015

സ്വന്തം ലേഖകന്‍: പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി സമരത്തില്‍ വഴിത്തിരിവ്, വിദ്യാര്‍ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തയ്യാറായതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ചൊവാഴ്ച്ച മുംബൈയില്‍ വെച്ച് വിദ്യാര്‍ഥി പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.

ബി ജെ പി നേതാവും നടനുമായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് വിദ്യാര്‍ഥികള്‍ ജൂണ്‍ 12 ന് പടിപ്പു മുടക്കി സമരം തുടങ്ങിയത്. വീണ്ടും ചര്‍ച്ച നടത്തണമെന്നാവശ്യപെട്ട് വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്ത തിനെതുടര്‍ന്നു ഈ മാസം 10 നു നിരാഹാര സമരവും ആരംഭിച്ചു. പതിനെട്ടോളം കത്തുകളാണ് വിദ്യാര്‍ഥികള്‍ കേന്ദ്രസര്‍ക്കാരിനയച്ചത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെയാണ് നിരാഹാര സമരം അവസാനിപ്പി ക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.

മധ്യസ്ഥരില്ലാതെ അഞ്ച് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ, ജൂലൈ 3 നു ഡല്‍ഹിയില്‍ വെച്ചു കേന്ദ്രമന്ത്രി അരുണ്‍ ജൈറ്റ് ലി യുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കാനാകില്ല എന്നാ നിലപാടിലായിരുന്നു സര്‍ക്കാര്‍. അതേസമയം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പടിപ്പു മുടക്കി സമരം നൂറു ദിവസങ്ങള്‍ പിന്നിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.