1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: ബ്രസീലിലും ഇന്ധനവില കുത്തനെ മുകളിലേക്ക്; പ്രതിഷേധമായി രാജ്യം സ്തംഭിപ്പിച്ച് ട്രക്ക് സമരം. ഇന്ധനവില വര്‍ധനയ്‌ക്കെതിരായ ട്രക്ക് സമരം ആറു ദിവസം പിന്നിട്ടതോടെ ബ്രസീലില്‍ ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സാവോ പോളോയിലും മറ്റൊരു പ്രധാന നഗരമായ റിയോ ഡി ജനീറോയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സമരത്തില്‍ പങ്കെടുക്കുന്ന ട്രക്കുകള്‍ പിടിച്ചെടുക്കാനാണ് അധികൃതരുടെ നീക്കം. ദേശീയപാതകളില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്ത് ഉപരോധിച്ചിരിക്കുകയാണ്. അവ നീക്കംചെയ്യാന്‍ പ്രസിഡന്റ് മൈക്കല്‍ ടെമെര്‍ സൈന്യത്തിന് ഉത്തരവു നല്‍കി. വിമാനത്താവളങ്ങളും ഗ്യാസ് സ്റ്റേഷനുകളും ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിലച്ചു. ഗതാഗതം, മാലിന്യനീക്കം തുടങ്ങിയ പൊതുസംവിധാനങ്ങളും മിക്കയിടങ്ങളിലും തടസ്സപ്പെട്ടു.

കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ തീര്‍ന്നതായും ആശുപത്രികളില്‍ പോലും അവശ്യവസ്തുക്കള്‍ കിട്ടാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തീറ്റ കിട്ടാനില്ലാതെ 100 കോടി പക്ഷികളും രണ്ടുകോടി പന്നികളും ചത്തൊടുങ്ങുമെന്ന് ബ്രസീലിലെ മാംസവ്യാപാര മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ബ്രസീലില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപയുടെ അടുത്തെത്തിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.