1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2015

 

 

 

 

 

 

 

 

 

സ്വന്തം ലേഖകന്‍:

വിവാഹിതനും ,ഒരു കുട്ടിയുടെ പിതാവുമായ ഇന്ത്യന്‍ ഡോക്ടര്‍ തന്റ്‌റെ അടുക്കല്‍ ചികിത്സക്കെത്തിയ യുവാവിനെ ബലാല്‍സംഘം ചെയ്തു മാനസികമായി തകര്‍ത്തതായി ബ്രിട്ടീഷ് കോടതി കണ്ടെത്തി.സ്വവര്‍ഗ്ഗരതി വൈകല്യത്തിന്റ്‌റെ മൂര്‍ദ്ധന്യത്തില്‍ കുറ്റകൃത്യം നടത്തിയ ഇയാളെ രണ്ടു വര്‍ഷം കഠിന തടവിനു വിധിക്കുകയും അടുത്ത പത്തുവര്‍ഷത്തേക്ക് ബ്രിട്ടനിലെ എല്ലാ ആശുപത്രികളിലും ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.ഒരു വര്‍ഷം മുന്‍പ് നടന്ന ഈ കുറ്റകൃത്യം മെഡിക്കല്‍ മേഖലയിലും പ്രമുഖ മാധ്യമങ്ങളിലും ഏറെ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയപ്പെട്ടത്. വളരെ അപൂര്‍വ്വമായ കേസായതിനാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച വിധി പറഞ്ഞ കിങ്ങ്‌സ് ലിന്‍ ക്രൌണ്‍ കോടതിയില്‍ മാധ്യമ രംഗത്തെയും മെഡിക്കല്‍ രംഗത്തെയും പ്രമുഖര്‍ സന്നിഹിതരായിരുന്നു.

പുരുഷനായ രോഗിയെ പീഡിപ്പിച്ച മുപ്പത്തേഴുകാരനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ആശുപത്രിയിലെ ലൈംഗിക പീഡനശ്രമം ഗുരുതരമെന്നും നിരീക്ഷണം നടത്തി.നോര്‍ഫോക് ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ട പുരുഷനായ രോഗിയെ ലൈംഗികമായി പീഡിപ്പിച്ച ഡോ. മാനവ് അറോറയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. മാനവിന്റെ പീഡനത്തിരയായി രോഗി മാനസികമായി തകര്‍ന്ന അവസ്ഥയിലെത്തിയതും ഇതുവരെ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാതെ കഴിയുന്നതുമാണ് ഡോക്ടര്‍ക്ക് രണ്ടു വര്‍ഷം തടവു വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

ബിര്‍മിഹാമില്‍ നിന്നുള്ള മുപ്പത്തേഴുകാരനായ മാനവിനെ അടുത്ത പത്തു വര്‍ഷത്തേക്ക് രോഗികളെ പരിശോധിക്കുന്നത് വിലക്കിക്കൊണ്ട് ഒരു സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാനവ് നോര്‍ഫോക് ആന്‍ഡ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗിക പീഡനാരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനവിനെ പുറത്താക്കിയിരുന്നു.

കടുത്ത നടുവേദനയുമായി മാനവിനടുത്തെത്തിയ യുവാവായ രോഗിയെ കത്തീറ്റര്‍ പ്രയോഗിക്കുന്നതിനിടയില്‍ ഡോക്ടര്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.വേദന മൂലം ഡോക്ടറുടെ പീഡനത്തെ ചെറുക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല എന്നും കോടതി കണ്ടെത്തി.ക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം രോഗിയെ മാനസികമായി തകര്‍ക്കുകയും ദാമ്പത്യത്തെപ്പോലും ബാധിക്കുകയും ചെയ്തു. പീഡനത്തിനു ശേഷം ഭാരക്കുറവും കടുത്ത നടുവേദനയും തൊഴിലെടുക്കാന്‍ കഴിയാതിരിക്കലും കാരണം അതിദയനീയമായ അവസ്ഥയിലാണ് ഇരയെന്ന് കോടതി നിരീക്ഷിച്ചു. മാനവ് തന്റെ ദയാരഹിതമായ പ്രവര്‍ത്തിയിലൂടെ അവനവന് മാത്രമല്ല, മുഴുവന്‍ ഡോക്ടര്‍മാരുടെ സമൂഹത്തിനും അപമാനമാണെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് റെക്കോര്‍ഡര്‍ ഗെയ് ആയേര്‍സ് പറഞ്ഞു.

‘കടുത്ത നടുവേദന മൂലം രോഗി അനങ്ങാനോ, ഡോക്ടറുടെ പീഡന ശ്രമങ്ങളെ തടയാനോ കഴിഞ്ഞില്ല. ആക്രമണത്തിന്റെ ആഘാതം മൂലം തകര്‍ന്നുപോയ രോഗിക്ക് അന്നേ ദിവസം നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയയും നഷ്ടമായി. ഇന്നേവരെ ആ ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പീഡന സംഭവം വിവരിക്കാനാകാത്ത ശാരീരിക, മാനസിക ആഘാതമാണ് രോഗിയില്‍ ഉണ്ടാക്കിയത്,’ റെക്കോര്‍ഡര്‍ വ്യക്തമാക്കി.

എന്നാല്‍ തന്റെ ഭാഗത്തു നിന്നുണ്ടായത് ലൈംഗിക പീഡനമല്ലെന്നും പരിശോധനയുടെ ഭാഗമായി ചെയ്യേണ്ട നടപടിക്രമം മാത്രമാണ് താന്‍ ചെയ്തതെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഡോ. മാനവ്. ജിഎംസി ഡോകടര്‍മാരുടെ പട്ടികയില്‍ നിന്ന് മാനവിന്റെ പേര് എന്നന്നേക്കുമായി വെട്ടാനാണ് സാധ്യതയെന്നും ഡോക്ടര്‍ക്ക് ഇനിയൊരിക്കലും യുകെയില്‍ രോഗികളെ പരിശോധിക്കാന്‍ കഴിയില്ലെന്നും അലന്‍ ജെര്‍കിന്‍സ് വ്യക്തമാക്കി.

നോര്‍വിച്ച് ക്രൗണ്‍ കോടതിയില്‍ വച്ചു നടന്ന കേസ് വിസ്താരത്തിനിടെയില്‍ രണ്ടു പേര്‍ തങ്ങളെ ഡോ. മാനവ് സമാനമായ രീതിയില്‍ പീഡിപ്പിച്ചതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. മാനവ് യൂണിവേഴ്സ്റ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് ട്രീസില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം.

2005 ല്‍ പോര്‍ട്‌സ്മൗത്തില്‍ ജോലി ചെയ്യുന്ന കാലത്ത് ഇത്തരമൊരു സംഭവം ഉണ്ടായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാകുകയും ചെയ്തിട്ടുണ്ട് ഡോ. മാനവ്. നോര്‍വിച്ചിലെ മറ്റൊരു സംഭവത്തില്‍ ഒരു പുരുഷനുമായി ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനവിന് വെസ്റ്റ് മിഡ്‌ലാന്റ്‌സ് പോലീസ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു.

‘സര്‍ക്കാന്‍ അംഗീകൃത ലോക്കം ഏജന്‍സിയാണ് മാനവിന്റെ നിയമനത്തിനായി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും നിയമനങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് എന്‍ എച് എസ് തീരുമാനം’ എന്ന് എന്‍ എച് എസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരുടെ ഡിസ്‌ക്ലോഷര്‍ ആന്റ് ബാറിംഗ് സര്‍വീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കാന്‍ എന്‍ എച് എസ് ഒരുങ്ങുന്നതായാണ് സൂചന.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.