1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2015


ജെറുസലേമില്‍ ഗേ പ്രൈഡ് ജാഥയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന 16 കാരി മരിച്ചു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഷിറ ബാന്‍കിയാണ് മരിച്ചത്. സ്വവര്‍ഗ പ്രേമികളുടെ ലൈംഗികാവകാശങ്ങള്‍ക്ക് വേണ്ടി ജെറുസലേമില്‍ വര്‍ഷംതോറും നടത്തി വരുന്ന ലൈംഗിക സ്വാഭിമാന ജാഥയിലേക്ക് അതിക്രമിച്ച് കടന്ന് യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ നെഞ്ചിലും മുഖത്തും ഉള്‍പ്പെടെ ഷിറയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ജാഥ നടക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറിയ യുവാവ് കത്തി ഉപയോഗിച്ച് ഷിറ ഉള്‍പ്പെടെ ആറു പേരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സമാനമായ സംഭവത്തില്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുള്ള ഇഷായി ഷിസേല്‍ എന്നയാളായിരുന്നു ആക്രമി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.