1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2018

സ്വന്തം ലേഖകന്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു; ഓര്‍മയായത് ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കയെ നയിച്ച അമരക്കാരന്‍. 94 വയസായിരുന്നു. 1989 മുതല്‍ നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്റാണ്. ഗള്‍ഫ് യുദ്ധത്തിലും ജര്‍മ്മന്‍ ഏകീകരണത്തിലും ബുഷിന്റെ നിലപാട് നിര്‍ണായകമായി. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു.

പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. പാര്‍ക്കിംഗ്‌സണ്‍ രോഗബാധിതനായിരുന്നു അദ്ദേഹം. ബുഷിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം പുറത്തുവിട്ടത്. രണ്ടു തവണ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു ബുഷ് അദ്ദേഹത്തിന്റെ മകനാണ്.

1991 ലെ ഗള്‍ഫ് യുദ്ധത്തിലെ അമേരിക്കയുടെ വിജയത്തോടെ ജോര്‍ജ് ബുഷ് സീനിയറിന്റെ ജനകീയത അമേക്കയില്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇത് തകര്‍ന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായിരുന്ന ബുഷ് സീനിയര്‍ കാലാവധി പൂര്‍ത്തീകരിച്ച ശേഷം രണ്ടാം തവണ മത്സരിച്ചെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥിയായ ബില്‍ ക്ലിന്റനോട് പരാജയപ്പെടുകയായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ബുഷ് സീനിയര്‍ സി.ഐ.എ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായ ജോണ്‍ ആഡംസിനും മകനും ശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ച ചരിത്രത്തിലെ ഒരേ ഒരു അച്ഛനും മകനുമാണ് ജോര്‍ ബുഷ് സീനിയര്‍ ജൂനിയര്‍മാര്‍.

കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന്റെ ഭാര്യ ബാര്‍ബറ ബുഷ് അന്തരിച്ചത്. അതിന് ശേഷം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുഷിനും ബാര്‍ബറയ്ക്കും ആറുമക്കളാണ്. ഒരു മകള്‍ റോബിന്‍ മൂന്നാംവയസ്സില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ചു. മറ്റൊരു മകന്‍ ജെബ് 1999 മുതല്‍ 2007 വരെ ഫ്‌ലോറിഡ ഗവര്‍ണര്‍ ആയിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിച്ച് പിന്മാറി. നീല്‍, മാര്‍വിന്‍, ഡൊറോത്തി എന്നിവരാണ് മറ്റ് മക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.