1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2016

സ്വന്തം ലേഖകന്‍: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം, പരിഹാരം തേടി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കേല്‍ തുര്‍ക്കിയില്‍. റഷ്യയുടെ പിന്തുണയോടെ അലപ്പോയില്‍ സിറിയന്‍ സര്‍ക്കാര്‍ സൈനിക നടപടി ശക്തമാക്കിയതോടെ തുര്‍ക്കി അതിര്‍ത്തിയില്‍ പതിനായിരങ്ങളാണ് അഭയാര്‍ഥികളായി എത്തിയിരിന്നു.

കടല്‍ മാര്‍ഗം തുര്‍ക്കിയിലൂടെ യൂറോപ്പിലേക്ക് കടക്കുന്നവരില്‍ ബോട്ടു മുങ്ങി മരിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലുവുമായും മെര്‍ക്കേല്‍ കൂടിക്കാഴ്ച നടത്തുന്നത്.

അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനായി 3.3 ബില്യണ്‍ യു.എസ് ഡോളറിന്റെ സൈനിക സഹായം യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തുര്‍ക്കിക്ക് ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെങ്കിലും അവര്‍ യൂറോപ്പിലേക്ക് കടക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് യൂറോപ്യന്‍ യൂനിയന്റെ നിലപാട്.

അലപ്പോയിലെ സൈനികനീക്കത്തെ തുടര്‍ന്ന് ഒന്‍കുപിനാര്‍ അതിര്‍ത്തിയില്‍ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതിനായിരം വരുന്ന സംഘം മൂന്നാം ദിവസവും പ്രവേശനാനുമതിക്കായി കാത്തുനില്‍ക്കുകയാണ്. മഴയും തണുപ്പും കാരണം ഇവരുടെ ദുരിതം വിവരണാതീതമായിരിക്കുകയാണ്. റഷ്യയുടെ വ്യോമാക്രമണവും സിറിയയുടെ സൈനികനീക്കവും ശക്തമാകുന്ന മുറക്ക് ഇനിയും എഴുപതിനായിരമാളുകള്‍ ഇവിടേക്ക് പ്രവഹിക്കുമെന്നാണ് കരുതുന്നത്. നിവര്‍ത്തിയില്ലെന്നു വന്നാല്‍ അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നു കൊടുക്കുമെന്ന് ഉര്‍ദുഗാന്‍ പ്രസ്താവിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.