1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2017

സ്വന്തം ലേഖകന്‍: സാക്ഷിയായത് ചോര മരവിപ്പിക്കുന്ന നരക യാതനകള്‍ക്ക്, ജര്‍മ്മനിയില്‍ നിന്ന് ഒളിച്ചോടി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പില്‍ നിന്നും ഇറാഖ് സൈന്യം പിടികൂടി ജയിലിലടച്ച ജര്‍മ്മന്‍കാരി ലിന്‍ഡ വെന്‍സലിന്റെ വെളിപ്പെടുത്തലുകകാണ് ആഗോള മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്.

ഐഎസിലെ നരകയാതനകള്‍ക്ക് ശേഷം ജന്മനാടായ ജര്‍മ്മനിയിലേക്ക് പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതായി ലിന്‍ഡ ഒരു അഭിമുഖത്തില്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇറാഖ് സൈന്യം പിടികൂടിയ പിടികൂടിയ ലിന്‍ഡയെ ബാഗ്ദാദിലുള്ള മിലിട്ടറി കോംപ്ലക്‌സിലെ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ഇവിടെയെത്തിയ ഒരു ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകനാണ് ലിന്‍ഡയുടെ അഭിമുഖം പുറത്തുവിട്ടത്. 15 മത്തെ വയസ്സില്‍ വീട് വിട്ടിറങ്ങിയ ലിന്‍ഡ ഐഎസില്‍ ചേരുകയായിരുന്നു.

ഐഎസിന്റെ കൊടും ക്രൂരതകളില്‍ ആകൃഷ്ടയായാണ് നാടുവിട്ടത്. എന്നാല്‍, ഇറാഖി സേനയുടെ കനത്ത തിരിച്ചടികളില്‍ ഐഎസ് ഭീകരര്‍ തോറ്റോടിയപ്പോള്‍ ലിന്‍ഡയും സംഘവും സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു. ഭയന്ന് വിറച്ച മുഖത്തോടെയുള്ള ലിന്‍ഡയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. ലിന്‍ഡയുടെ ഇടതു കാലിന് വെടിയേറ്റിട്ടുണ്ട്, ഇതിനു പുറമെ ലിന്‍ഡയുടെ വലതു മുട്ടുകാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

തനിക്ക് എത്രയും പെട്ടന്ന് ഇവിടെ നിന്നും തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്ന് ലിന്‍ഡ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. വെടിയൊച്ചകളുടെയും യുദ്ധത്തിന്റെയും ഇടയില്‍ തനിക്ക് ഇനി ജീവിക്കാന്‍ സാധിക്കില്ല, ചെയ്തത് തെറ്റാണെന്നും ലിന്‍ഡ കുറ്റസമ്മതം നടത്തി. ഒരു സമൂഹ മാധ്യമത്തില്‍ ചാറ്റ് ചെയ്യുന്നതിനിടെ പരിചയപ്പെട്ട് യുവാവാണ് ഇവരെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വീടുവിട്ട ലിന്‍ഡ പേരും മാറ്റിയിരുന്നു. വിചാരണകള്‍ക്കിടയില്‍ ലിന്‍ഡയെ നാട്ടിലെത്തിക്കാന്‍ ജര്‍മ്മന്‍ എംബസി അധികൃതര്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ശക്തി കേന്ദ്രങ്ങളില്‍ നിന്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിന്തിരിഞ്ഞോടിയതോടെ നിരവധി പേരാണ് ദിനംപ്രതി ഇറാഖ് സേനയുടെ പിടിയിലാകുന്നത്. ഭീകരര്‍ പരുക്കു കാരണം പുറകില്‍ ഉപേക്ഷിച്ചവരോ, ഒറ്റപ്പെട്ട് ഒളിച്ചിരിക്കുന്നവരോ ആയ ഐഎസ് അംഗങ്ങളാണ് ഇവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.