1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2017

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ഉരുക്കുവനിത മെര്‍ക്കലിന് നാലാമൂഴമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ജയം ഉറപ്പിച്ചെങ്കിലും വോട്ട് ശതമാനത്തില്‍ ഇടിവുണ്ടാകുമെന്നും പ്രവചനം. ജര്‍മനിയില്‍ ഞായറാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റും അഭയാര്‍ഥി പ്രവാഹവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂടന്‍ പ്രചാരണ വിഷയങ്ങളായപ്പോള്‍ മെര്‍ക്കലിന്റെ ഉറച്ച നിലപാടുകള്‍ക്കുള്ള അംഗീകരമാണ് ഇത്തവണത്തെ വിജയം. 2005 ലാണ് അവര്‍ ആദ്യം ജര്‍മനിയുടെ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രധാന എതിരാളികളായ മാര്‍ട്ടിന്‍ ഷുള്‍സ് നയിക്കുന്ന മധ്യ ഇടതുകക്ഷി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ (എസ്.പി.ഡി.), മെര്‍ക്കലിന്റെ യാഥാസ്ഥിതിക കക്ഷി മുന്നണി (സി.ഡി.യു.സി.എസ്.യു.) വന്‍വ്യത്യാസത്തില്‍ തോല്‍പ്പിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. മെര്‍ക്കലിന്റെ മുന്നണി 3436 ശതമാനം വോട്ടുകളും എസ്.പി.ഡി. 2123 ശതമാനം വോട്ടുകളും നേടുമെന്നാണ് പ്രവചനം. തീവ്ര വലതുകക്ഷി ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി.) ചരിത്രത്തിലാദ്യമായി പാര്‍ലമെന്റ് സീറ്റ് സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജര്‍മനിയിലെ കരുത്തുറ്റ മൂന്നാമത്തെ പാര്‍ട്ടി പദവിയിലേക്കു കൂടിയാണ് എഎഫ്ഡി നടന്നു കയറുന്നത്. ഇസ്‌ലാം, കുടിയേറ്റ വിരുദ്ധ തീവ്രപാര്‍ട്ടിയായ എഎഫ്ഡിയുടെ കുതിപ്പ് ജനാധിപത്യവാദികള്‍ക്ക് ആശങ്ക പകരുന്നതാണ്. കാത്തിരിക്കുന്നത് അസാധാരണങ്ങളായ വെല്ലുവിളികളാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു മെര്‍ക്കല്‍ പറഞ്ഞതും ശ്രദ്ധേയമായി. കൂടുതല്‍ മികച്ച ഫലം പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച പൊതുതിരഞ്ഞെടുപ്പില്‍ ആറരക്കോടി വോട്ടര്‍മാര്‍ രാവിലെ എട്ടു മുതല്‍ 88,000 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ട് രേഖപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.