1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2015

സ്വന്തം ലേഖകന്‍: തപാല്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ ജര്‍മ്മനി, ജനുവരി ഒന്നു മുതല്‍ പുതിയ നിരക്ക്. പുതിയ നിരക്കുകള്‍ അനുസരിച്ച് സാധാരണ 20 ഗ്രാം തൂക്കമുള്ള സ്റ്റാന്‍ഡാര്‍ഡ് ഇന്‍ലാന്‍ഡ്‌യൂറോപ്യന്‍ യൂണിയന്‍ കത്തുകള്‍ക്ക് ഇപ്പോഴത്തെ നിരക്കായ 0.62 സെന്റിനു പകരം 0.70 സെന്റ് നല്‍കേണ്ടിവരും.

ജര്‍മന്‍ പോസ്റ്റ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനവാണിത്. ഒറ്റയടിക്ക് 0.13 സെന്റ് വര്‍ദ്ധനവാണ് അടിസ്ഥാന നിരക്കുകള്‍ക്ക് ഉണ്ടാകുക. ജര്‍മന്‍ പോസ്റ്റിന്റെ മറ്റ് നിരക്ക് വര്‍ദ്ധനവുകള്‍ക്ക് ഇതേവരെ അവസാന തീരുമാനമായില്ല. ജര്‍മന്‍ റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം പോസ്‌റ്റേജ് വര്‍ദ്ധനവിന് ആവശ്യമാണ്.

നാണയപ്പെരുപ്പം, വേതന വര്‍ദ്ധനവ്, പൈവറ്റ് പോസ്റ്റല്‍ കമ്പനികളില്‍ നിന്നുമുള്ള മത്സരം, ഇന്റര്‍ നെറ്റ്, ഇമെയില്‍ മുഖാന്തരം വന്ന ബിസിനസ് കുറവ് എന്നിവ പരിഗണിച്ച് റഗുലേറ്ററി അതോറിറ്റി ഈ വര്‍ദ്ധനവ് അനുവദിക്കുമെന്നാണ് സൂചന. ജനുവരി 01, 2016 മുതല്‍ വര്‍ദ്ധിപ്പിക്കുന്ന നിരക്കനുസരിച്ച് ജര്‍മന്‍ പോസ്റ്റിന് ഏതാണ്ട് 1600 മില്യാര്‍ഡന്‍ യൂറോയുടെ വര്‍ദ്ധനവാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ജര്‍മന്‍ പോസ്റ്റിന്റെ ഈ സ്റ്റാന്‍ഡാര്‍ഡ് കത്തുകളുടെ വര്‍ദ്ധനവ് ജര്‍മനിയിലെ സാധാരണക്കാരെയും, പ്രവാസികളെയുമാണ് കൂടുതല്‍ ബാധിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജര്‍മനിയില്‍ താമസിക്കുന്ന പ്രവാസികള്‍ പോസ്റ്റിന്റെ വരുമാനത്തില്‍ 28 ശതമാനം പങ്കുവഹിക്കുന്നു എന്നാണ് അനൗദ്യോഗിക കണക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.