1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2016

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സ്‌ഫോടനങ്ങള്‍ തുടരുന്നു, കുടിയേറ്റകാര്യ ഓഫീസിനു സമീപം പൊട്ടിത്തെറി. ന്യൂറംബര്‍ഗില്‍ സിന്‍ഡ്രോഫിലെ ഓഫീസിനടുത്താണ്? സ്‌ഫോടനമുണ്ടായത്?. ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബയേരിഷ്? റന്‍ഡ്?ഫങ്കാണ്? വാര്‍ത്ത പുറത്ത്? വിട്ടത്?. സ്?ഫോടനത്തിന്? പിന്നില്‍ ആരെന്ന്? വ്യക്?തമായിട്ടില്ല.

സ്?ഥലത്ത്? നിന്ന്? എയ്‌റോ സോള്‍ നിറച്ച സ്യൂട്ട്?കേസ്? കണ്ടെത്തി. സ്?ഫോടനത്തില്‍ ആര്‍ക്കും പരിക്ക്? പറ്റിയിട്ടില്ല. സംഭവ സ്?ലത്ത്? വന്‍ സുരക്ഷ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജര്‍മ്മന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

രണ്ട്? ദിവസം മുമ്പ്? ബെര്‍ലിനിലെ ആശുപ?ത്രിയില്‍ ?ഡോക്?ടര്‍ക്ക്? നേരെ വെടിയുതിര്‍ത്ത ആയുധധാരി സ്വയം വെടിവെച്ച്? മരിച്ചിരുന്നു. ജര്‍മനിയിലെ മ്യൂണിച്ചില്‍ സമീപമുള്ള വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ സംഗീത കച്ചേരി നടക്കുന്ന ഹാളിനു പുറത്തും ചാവേര്‍ പൊട്ടിത്തെറിച്ചു.

2500 ഓളം പേര്‍ പങ്കെടുക്കുന്ന സംഗീതക്കച്ചേരി ഹാളില്‍ വന്‍ സ്‌ഫോടനം നടത്താനായി സ്‌ഫോടകവസ്തുനിറച്ച ബാഗുമായാണ് അക്രമി എത്തിയത്. സംഗീതക്കച്ചേരിക്കു പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നു സമീപത്തുള്ള കഫേയ്ക്കു വെളിയില്‍ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ അക്രമി മാത്രമേ കൊല്ലപ്പെട്ടുള്ളു. പരിക്കേറ്റ 15 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്.

ഒരാഴ്ചക്കുള്ളില്‍ ജര്‍മനിയില്‍ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.ഇതില്‍ മൂന്നിന്റെയും പിന്നില്‍ അഭയാര്‍ഥികളായിരുന്നു. മ്യൂനിച്ചില്‍ വെള്ളിയാഴ്ച ഷോപ്പിംഗ് മാളില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ ഡേവിഡ് അലി സോണ്‍ബോളിയും വിഷാദചികിത്സക്കു വിധേയനായിരുന്നു. മ്യൂനിക്ക് ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.