1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2018

സ്വന്തം ലേഖകന്‍: മൂന്നാംമുറയുടെ പേരില്‍ വിവാദ നായികയായ ജിന ഹാസ്‌പെല്‍ സിഐഎയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി. തായ്‌ലന്‍ഡിലെ രഹസ്യ യുഎസ് ജയിലിന്റെ നടത്തിപ്പുകാരിയായിരിക്കെ മൂന്നാംമുറകളുടെ പേരില്‍ കൊടുംവിമര്‍ശനം നേരിട്ട ജിന ഹാസ്‌പെല്‍ അമേരിക്കന്‍ ചാരസംഘടനയുടെ 70 കൊല്ലത്തെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവിയാണ്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പൂര്‍ണ പിന്തുണയോടെയാണു ജിന മല്‍സരിച്ചത്. സെനറ്റില്‍ 45നെതിരെ 54 വോട്ടുകളുടെ പിന്തുണയാണു ജിനയ്ക്കു ലഭിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ രണ്ട് അംഗങ്ങള്‍ എതിര്‍ത്തു വോട്ടുചെയ്തപ്പോള്‍, ആറ് ഡമോക്രാറ്റ് അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തു.

യുഎസിലെ ഉന്നതപദവികളില്‍ സ്ത്രീസാന്നിധ്യം ഉറപ്പാക്കുന്നതില്‍ നാഴികക്കല്ലാണു സിഐഎക്ക് ആദ്യ വനിതാ മേധാവി വരുന്നതെന്നു സെനറ്റ് ഇന്റലി!ജന്‍സ് കമ്മിറ്റി അധ്യക്ഷനായ റിപ്പബ്ലിക്കന്‍ നേതാവ് റിച്ചഡ് ബേര്‍ പറഞ്ഞു. മൂന്നാംമുറകളിലേക്കു തിരിച്ചുപോകില്ലെന്നു ജിന ഉറപ്പുതന്നതുകൊണ്ടാണു പിന്തുണച്ചതെന്നു ഡമോക്രാറ്റിന്റെ വെര്‍ജീനിയ സെനറ്റര്‍ മാര്‍ക് വാര്‍നര്‍ പറഞ്ഞു.

സിഐഎ മേധാവിയായിരുന്ന മൈക്ക് പോംപെയോ സ്റ്റേറ്റ് സെക്രട്ടറിയായപ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് ജിന സിഐഎ ആക്ടിങ് ഡയറക്ടറായത്. 2014 ലെ സെനറ്റ് റിപ്പോര്‍ട്ട് പ്രകാരം നൂറ്റിയിരുപതോളം പേരെയാണു ഭീകരക്കുറ്റം ചുമത്തി യുഎസ് ക്രൂരപീഡനത്തിനിരയാക്കിയത്. ഇത്തരം കൊടുംപീഡനമുറകള്‍ തിരിച്ചുകൊണ്ടുവരണമെന്നു ട്രംപ് ഒരിക്കല്‍ ആവശ്യപ്പെട്ടതു വിവാദമായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.