1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2015

വനത്തിനുള്ളിലൂടെ വിനോദ സഞ്ചാരം നടത്തുമ്പോള്‍ ജിറാഫിനെക്കൊന്ന യുവതി വിവാദത്തില്‍. ഇഡാഹോ സര്‍വകലാശാലയിലെ അക്കൗണ്ടന്റായ സബ്രിന കോര്‍ഗാടെല്ലിയാണ് ജിറാഫിനെ കൊന്നത്. ശേഷം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ജിറാഫിനെ ചുറ്റിപിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റുചെയ്തിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവതിക്കെതിരായി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

മൃഗങ്ങളൊ കൊല്ലുന്നത് അവയോട് ആദരവില്ലാഞ്ഞിട്ടല്ലെന്നും അപകടകാരിയായ മൃഗമായതിനാലാണ് ജിറാഫിനെ കൊന്നതെന്നും പിന്നീട് ഒരു അഭിമുഖത്തില്‍ അവര്‍ വിശദീകരിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ അവരുടെ വിശദീകരണത്തിന് സ്വീകാര്യത കിട്ടിയില്ല. അതിവേഗം അതിമാരകമായ പരുക്കുണ്ടാക്കാന്‍ കഴിയുന്ന ജീവിയാണ് ജിറാഫെന്ന സബ്രീനയുടെ അഭിപ്രായത്തോട് വിയോജിക്കുകയാണ് ഏറെ ആളുകളും ചെയ്തത്. അതേസമയം, വിവാദത്തോടു പ്രതികരിക്കാന്‍ ഇഡാഹോ സര്‍വകലാശാല തയാറായില്ല. സബ്രീന സര്‍വകലാശാലയിലെ ഉദ്യോഗസ്ഥയാണെങ്കിലും വിവാദം സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നായിരുന്നു പ്രതികരണം.

കഴിഞ്ഞ ദിവസം സിംബാബ്‌വെയിലെ സെസില്‍ എന്ന സിംഹത്തെ കൊന്നതിന്റെ പേരില്‍ അമേരിക്കന്‍ ഡെന്റിസ്റ്റിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെയാണ് സബ്രീനയും വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.