TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2019

സ്വന്തം ലേഖകന്‍: ആര്‍ട്ടിക് മഞ്ഞുമലകള്‍ ഉരുകി ഇല്ലാതാകുന്നു; ലോകം കടന്നുപോകുന്നത് നൂറ്റാണിലെ ഏറ്റവും വലിയ ചൂടിലൂടെ; കാലാവസ്ഥാ മാറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ലോക കാലാവസ്ഥയില്‍ ശക്തമായ വ്യതിയാനം അതിവേഗം വരുമെന്നു മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും ദശാബ്ദങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ് ഉരുകുന്നതിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തില്‍ കാലാവസ്ഥാമാറ്റം അതിവേഗത്തില്‍ പ്രകടമാകും.

ദശകങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം അനുഭവപ്പെടുമെന്നും അടുത്ത നൂറ്റാണ്ടോടെ ഇതു പൂര്‍ണമാകുമെന്നും ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ സര്‍വകലാശാല അന്റാര്‍ട്ടിക് റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.മഞ്ഞുരുകുന്നത് ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹത്തെയാണ്. ഗ്രീന്‍ലന്‍ഡിലെ കൊടുമുടിയിലുള്ള ഒരു മഞ്ഞുപാളി ഉരുകുന്നത് തെക്കോട്ട് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന തണുത്ത ജലപ്രവാഹത്തെ ബാധിക്കും.

വടക്കോട്ടു നീങ്ങുന്ന ജലത്തെ തീരത്തേക്കും അടുപ്പിക്കും. ഇതിനെ അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ (എഎംഒസി) എന്നാണു വിശേഷിപ്പിക്കുന്നത്. ഈ ലിക്വിഡ് കണ്‍വേയര്‍ ബെല്‍റ്റ് ആണ് ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തില്‍ നിലവില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ഉത്തരാര്‍ധഗോളത്തിലെ താപനിലയെ നിലനിര്‍ത്തുന്നതും ഇതുതന്നെ.

എത്രപെട്ടെന്ന് മഞ്ഞ് ഉരുകുമെന്നതാണ് ഇപ്പോള്‍ പല ഗവേഷകരുടെയും പഠനവിഷയം. എന്നാല്‍ എങ്ങനെ ഇവ കാലാവസ്ഥാ സംവിധാനത്തെ ബാധിക്കുമെന്നതില്‍ കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഈ നൂറ്റാണ്ടിന്റെ പകുതിയോടെതന്നെ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകല്‍ എഎംഒസിയെ ബാധിക്കും. ഇപ്പോള്‍തന്നെ ഇതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതു പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നും ഗവേഷകര്‍ അംഗീകരിക്കുന്നു.

നിലവിലെ മഞ്ഞുരുകല്‍ കണക്കിലെടുക്കുമ്പോള്‍ 2065 75 വര്‍ഷങ്ങള്‍ക്കിടയില്‍ സമുദ്രനിരപ്പുയരുമെന്നാണു വ്യക്തമാകുന്നത്. ഇതു കാറ്റിന്റെ സഞ്ചാരത്തെയും ബാധിക്കും. ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രങ്ങളാവും ആദ്യം സമുദ്രനിരപ്പ് ഉയരുന്നതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുക. മഞ്ഞുപാളികളോടു ചേര്‍ന്നുള്ള തീരപ്രദേശങ്ങളില്‍ സമുദ്രനിരപ്പ് താഴുകയും ചെയ്യും.

ആഗോള താപനത്തിന്റെ ഫലമായി ഇപ്പോള്‍ താപനില 34 ഡിഗ്രി വരെ ഉയരുകയാണ്. മാത്രമല്ല, പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നത് പൂര്‍ണമായും കണക്കിലെടുത്തിട്ടില്ല. മഞ്ഞ് ഉരുകുന്നത് ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും വരുംവര്‍ഷങ്ങളില്‍ ഇതിന്റെ തോതു വര്‍ധിക്കും.

ഭൂമിയിലെ കാലാവസ്ഥയെ മനുഷ്യര്‍ സ്വീകരിക്കുന്ന പല നയങ്ങള്‍ വഴി നിയന്ത്രിച്ചു സ്ഥിരപ്പെടുത്തിയാലും ഇത്രയും നാള്‍ വ്യതിയാനം ഉണ്ടായതിന്റെ ഫലമായി കുറേനാള്‍ക്കൂടി മഞ്ഞ് ഉരുകല്‍ തുടരും. എന്നാല്‍ മുന്‍കരുതലുകളെടുത്താല്‍ ഭാവിയെ കുറച്ചുകൂടി സുരക്ഷിതമാക്കാമെന്നും പഠനത്തില്‍ പറയുന്നു. ‘നേച്ചര്‍’ ജേര്‍ണലിലാണ് സമ്പൂര്‍ണ പഠനം പ്രസിദ്ധീകരിച്ചത്.

നാസയുടെ ബഹിരാകാശ വിഭാഗം നടത്തിയ ഒരു 1880 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ, 138 വര്‍ഷത്തെ ആഗോളതാപനിലയാണ് പഠിച്ചത്. ഇതുപ്രകാരം 20ാം നൂറ്റാണ്ടിലെ ശരാശരി താപനിലയേക്കാള്‍ 0.83 ഡിഗ്രി കൂടുതലായിരുന്നു കഴിഞ്ഞവര്‍ഷം അനുഭവപ്പെട്ടത്. ഇതിലുമധികമായിരുന്നു 2015–17 ലെ ചൂട്. 1880 കള്‍ക്കു ശേഷം ആഗോളതാപനിലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസോളം വര്‍ധനയുണ്ടായി. ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ പുറന്തള്ളുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം ആര്‍ട്ടിക് പ്രദേശത്ത് മഞ്ഞുമലകള്‍ ഉരുകുന്ന തോത് കൂടിയതായും പഠനം ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം
ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു
ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം
ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി
ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി
വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്‍
വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്‍
ഈ വേനലില്‍ സംസ്ഥാനം വറച്ചട്ടിയാകുമെന്ന് സൂചന; പലയിടത്തും ഉയര്ന്ന താപനില 38 ഡിഗ്രി കടന്നു; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്
ഈ വേനലില്‍ സംസ്ഥാനം വറച്ചട്ടിയാകുമെന്ന് സൂചന; പലയിടത്തും ഉയര്ന്ന താപനില 38 ഡിഗ്രി കടന്നു; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്
കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും
കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും
‘ഇതാ പ്രൈം ടൈം മിനിസ്റ്റര്‍!’ മോദിയുടെ കൂടുതല് ഷൂട്ടിങ് ലൊക്കേഷന് ചിത്രങ്ങള് പുറത്തുവിട്ട് രാഹുല് ഗാന്ധി; ‘ഫോട്ടോ ഷൂട്ട് നടന്നത് അന്നേ ദിവസം രാവിലെ,’ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഹുല്‍ നിര്‍ത്തണമെന്ന് ബി.ജെ.പി

More Stories..