1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2015

സ്വന്തം ലേഖകന്‍: ആഗോള താപനം മൂലം നൂറു വര്‍ഷത്തിനുള്ളില്‍ കൊച്ചിയുടെ നല്ലൊരു ശതമാനവും കടലിനടിയിലാകുമെന്ന് പഠനം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ (എന്‍ഐഒ.) ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പ്.

ഉപഗ്രഹ ചിത്രങ്ങളും കൊച്ചിയുടെ ത്രീഡി ഭൂപടങ്ങളും ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം. ശാസ്ത്രജ്ഞരായ ആര്‍ മണി മുരളിയും പികെ ദിനേശ് കുമാറുമാണ് ചേര്‍ന്നാണ് പഠനം നടത്തിയത്. പ്രശ്‌നത്തിന്റെ രൂക്ഷത മറികടക്കാന്‍ ഇപ്പോള്‍ത്തന്നെ നടപടികളാരംഭിക്കണമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു.

സമുദ്രനിരപ്പ് ഒരു നൂറ്റാണ്ടിനിടെ രണ്ടു മീറ്റര്‍വരെ ഉയരുമെന്നാണ് പഠനത്തിലെ ഇവരുടെ വിലയിരുത്തല്‍. ആഗോളതാപനം ഒരു നൂറ്റാണ്ടിനിടെ ആഗോളതലത്തില്‍ സമുദ്രനിരപ്പ് അരമീറ്റര്‍മുതല്‍ രണ്ടു മീറ്റര്‍വരെ ഉയര്‍ത്തുമെന്നാണ് കണക്ക്.

സമുദ്രനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ തീരത്തിന്റെ 169.11 ചതുരശ്ര കി.മീ.വരെയും രണ്ടു മീറ്റര്‍ ഉയര്‍ന്നാല്‍ 598.83 ചതുരശ്ര കി.മീ.വരെയും മുങ്ങുമെന്നാണ് ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനമുപയോഗിച്ച് കണക്കാക്കിയിരിക്കുന്നത്. നിരപ്പുയരുന്നത് ഒരു മീറ്ററാണെങ്കില്‍ നഗരമേഖലയുടെ 43 ചതുരശ്ര കി.മീ.വരെയും രണ്ടുമീറ്ററെങ്കില്‍ 187 ചതുരശ്ര കി.മീ.വരെയും കടലിനടിയിലാകും.

അതിവേഗത്തിലും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന വിധത്തിലുമുള്ള കൊച്ചിയുടെ വളര്‍ച്ചയും ഒരു കാരണമാണ്. ഇത് ജനങ്ങള്‍ക്കും തീരദേശ പരിസ്ഥിതിക്കും ആഘാതങ്ങളുണ്ടാക്കുകയും മീന്‍പിടിത്തത്തെയും കൃഷിയെയും മറ്റ് സാമൂഹിക, സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.