1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

സ്വന്തം ലേഖകന്‍: ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഓരോവര്‍ഷവും അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്ണ് റിപ്പോര്‍ട്ട്. മഞ്ഞുമലകള്‍ ഉരുകിയുണ്ടാകുന്ന ജലപ്രവാഹമാണ് സമുദ്രനിരപ്പ് ഉയരാന്‍ പ്രധാന കാരണം.

1901 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 19 സെമീ വരെ സമുദ്രനിരപ്പ് ഉയര്‍ന്നതായാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്‍ വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. ശരാശരി 1.7 മില്ലിമീറ്റര്‍ വീതമായിരുന്നു ഓരോ വര്‍ഷത്തെയും സമുദ്രനിരപ്പ് ഉയര്‍ന്നത്.

എന്നാല്‍ 1993 നും 2010 നുമിടയില്‍ ഇതു പ്രതിവര്‍ഷം 3.2 മില്ലിമീറ്റര്‍ ആയി കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിരക്കില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ലോകത്തിലെ പല പ്രധാന നഗരങ്ങളും ഭാവിയില്‍ വെള്ളത്തിനടിയില്‍ ആകാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

യുഎന്‍ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) പുറത്തിറക്കിയ അഞ്ചാമതു റിപ്പോര്‍ട്ടിലാണ് ഉപഗ്രഹനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍. മുന്‍ ദശകങ്ങളില്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോതു കുറയുന്നതായിട്ടായിരുന്നു പഠനം.

ആഗോളതാപനവും പശ്ചിമഅന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലുമാണ് പ്രധാന കാരണങ്ങള്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്. മാല ദ്വീപ് പോലുള്ള ദ്വീപു രാഷ്ട്രങ്ങളാണ് ഏറ്റവും അധികം ഭീഷണി നേരിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.