1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2017

 

സ്വന്തം ലേഖകന്‍: ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു, വ്യാഴാഴ്ച വിശ്വാസവോട്ട്, മണിപ്പൂരില്‍ ബീരേന്‍ സിങ് ഇന്ന് അധികാരമേല്‍ക്കും, നീക്കങ്ങള്‍ വിജയിച്ച ആഹ്ലാദത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച മനോഹര്‍ പരീക്കര്‍ മറ്റ് ഒന്‍പതു മന്ത്രിമാര്‍ക്കൊപ്പം ചൊവ്വാഴ്ച വൈകുന്നേരമാണ് സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്‌ഴ രാവിലെ 11 മണിക്കാണ് വിശ്വാസവോട്ട്. 16 നുതന്നെ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീം കോടതി ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയോട് നിര്‍ദ്ദേശിച്ചിരുന്നു.

പരീക്കര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയണം എന്നവശ്യപ്പെട്ട് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂരിപക്ഷത്തിനു വേണ്ട 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന പരീക്കറുടെ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടാത്ത സാഹചര്യത്തില്‍ സത്യപ്രതിജ്ഞ തടയേണ്ട കാര്യമില്ലെന്നു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ആര്‍.കെ അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

40 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 13 എം.എല്‍.എമാരെയാണു ലഭിച്ചത്. 17 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും എം.ജി.പി, ജി.എഫ്.പി എന്നീ പാര്‍ട്ടികളുടെ മൂന്നംഗങ്ങളെയും രണ്ടു സ്വതന്ത്രരെയും ചേര്‍ത്ത് 21 അംഗങ്ങളെ അണി നിരത്തി അവകാശമുന്നയിച്ച ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. ഇതിനെതിരേയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.

മണിപ്പൂരി ബി.ജെ.പിയുടെ എന്‍. ബീരേന്‍ സിങ് ഖ്യമന്ത്രിയായി ബുധനാഴ്ച അധികാരമേല്‍ക്കും. . മണിപ്പുരിന്റെ ചരിത്രത്തിലാദ്യമായാണു ബി.ജെ.പി. അധികാരത്തിലെത്തുന്നത്.ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ച നാഗാ പീപ്പിള്‍സ് ഫ്രണ്ടി(എന്‍.പി.എഫ്)ന്റെ നാലു എം.എല്‍.എമാര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ സന്ദര്‍ശിച്ചു നിലപാട് അറിയിച്ചതോടെയാണു സത്യപ്രതിജ്ഞയ്ക്കുള്ള കളമൊരുങ്ങിയത്.

തെരഞ്ഞെടുപ്പില്‍ 21 സീര്‍ നേടിയ ബിജെപി 60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. 28 സീറ്റുള്ള കോണ്‍ഗ്രസാണു സഭയിലെ വലിയ കക്ഷി. മുന്‍ കോണ്‍ഗ്രസുകാരനായ ബീരേന്‍ സിങ്, നേരത്തേ ഒക്രാം ഇബോബി സിങ് മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്‍.പി.എഫ്, എന്‍.പി.പി, എല്‍.ജെ.പി, ടി.എം.സി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയാണ് ബിജെപിക്ക് തുണയായത്. തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാലു സംസ്ഥാനങ്ങളിലും ബി.ജെ.പി. അധികാരം ഉറപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.