1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2016

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ദൈവത്തിന്റെ പേരില്‍ ബിയര്‍, നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധവും ഹര്‍ജിയും. ഗോഡ്ഫാദര്‍ എന്നു പേരുള്ള ബിയറാണ് തലസ്ഥാനത്തെ വിശ്വാസികളെ മുറിവേല്‍പ്പിച്ച് വില്‍പ്പനക്കെത്തിയത്. ഈ ബീയര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ വെള്ളിയാഴ്ച ഒരു പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു.

ഈ ബ്രാന്‍ഡ് നെയിമിലുള്ള ബിയര്‍ തലസ്ഥാനത്ത് നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ജന്‍ ചേതനാ മഞ്ച് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ എ പി സിംഗ് ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.

‘ഗോഡ്’ എന്ന വാക്ക് ദൈവത്തിനെ സൂചിപ്പിക്കുന്നതിനാല്‍ ജനവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നാണ് ഈ പേര് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കമ്പനി മാപ്പ് പറയണം എന്നും അത് ഡല്‍ഹിയിലെ ഇംഗ്ലീഷ്, ഹിന്ദി ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിയര്‍ നിര്‍മ്മാതാക്കള്‍ ഇതുവരേയും ഹര്‍ജിക്കെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.