1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2018

സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലിംഗ അസമത്വത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ കറുപ്പണിഞ്ഞ് താരങ്ങളുടെ പ്രതിഷേധം. പതിറ്റാണ്ടുകളായി തുടരുന്ന ലിംഗ, വംശീയ അസമത്വത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്ന് അവാര്‍ഡ് ജേതാക്കളായ ഓപ്ര വിന്‍ഫ്രെ, ഫ്രാന്‍സെസ് മക്‌ഡോര്‍മന്റ് തുടങ്ങിയവര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ തങ്ങളുടെ പിന്തുണ വ്യക്തമാക്കി ഞായറാഴ്ച ബവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന 75 മത് ഗോള്‍ഡന്‍ ഗ്ലോബില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. ഷെയ്പ് ഓഫ് വാട്ടര്‍ എന്ന ചിത്രത്തിലൂടെ ഗില്ലെര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ‘ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറി’ കരസ്ഥമാക്കി. കോമഡി വിഭാഗത്തില്‍ ‘ലേഡി ബേഡാണു’ മികച്ച ചിത്രം.

മകളുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഏതറ്റംവരെയും പോകാന്‍ തയാറാകുന്ന അമ്മയുടെ കഥ പറയുന്ന ത്രീ ബില്‍ബോര്‍ഡിലെ പ്രകടനം ഫ്രാന്‍സെസ് മക്‌ഡോര്‍മന്റിനെ മികച്ച നടിയാക്കി. ‘ദ ഡാര്‍കസ്റ്റ് അവറി’ല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവതരിപ്പിച്ച ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍. മൊത്തം നാലു പുരസ്‌കാരങ്ങളുമായി ത്രീ ബില്‍ബോര്‍ഡ്‌സ് അവാര്‍ഡ് നിശയില്‍ തിളങ്ങി.

സെസില്‍ ബി ഡെമില്‍ വാര്‍ഷിക അവാര്‍ഡിന് ഓപ്ര വിന്‍ഫ്രെ അര്‍ഹയായി. ആദ്യമായിട്ടാണ് ഈ പുരസ്‌കാരം ആഫ്രിക്കന്‍ വംശജയ്ക്കു ലഭിക്കുന്നത്. ‘സത്യമാണ് നമ്മുടെ പക്കലുള്ള ഏറ്റവും വലിയ ആയുധം. ഏറെ നാളുകളായി സത്യം തുറന്നുപറയുന്ന സ്ത്രീകളെ വിശ്വസിക്കാന്‍ പുരുഷമേധാവിത്വമുള്ള സമൂഹം തയാറായിരുന്നില്ല. ആ കാലം അവസാനിച്ചു,’ വിന്‍ഫ്രെ പറഞ്ഞപ്പോള്‍ ഹര്‍ഷാരവം മുഴങ്ങി.

മറ്റു പ്രധാന അവാര്‍ഡുകള്‍

മികച്ച തിരക്കഥ മാര്‍ട്ടിന്‍ മക്‌ഡൊണാഗ് (ത്രീ ബില്‍ബോ ര്‍ഡ്‌സ്).
സഹനടി ആലിസണ്‍ ജാനി
(ഐ ടോണ്യ).

സഹനടന്‍ സാം റോക്‌വെല്‍
(ത്രീ ബില്‍ബോര്‍ഡ്‌സ്).

കോമഡി വിഭാഗം

നടി സാവോര്‍സ് റൊനാന്‍(ലേഡി ബേഡ്).
നടന്‍ ജെയിംസ് ഫ്രാങ്കോ(ദ ഡിസാസ്റ്റര്‍ ആര്‍ട്ടിസ്റ്റ്).

സഹനടി ആലിസണ്‍ ജാനി
(ഐ ടോണ്യ).

സഹനടന്‍സാം റോക്‌വെല്‍
(ത്രീ ബില്‍ബോര്‍ഡ്‌സ്).

മികച്ച അനിമേഷന്‍ ചിത്രംകോകോ.
മികച്ച വിദേശചിത്രം ഇന്‍ ദ ഫേഡ് (ജര്‍മനി)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.