1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2019

സ്വന്തം ലേഖകന്‍: ബീഫ് ഉല്‍പന്നങ്ങള്‍ നിരോധിച്ച് ലണ്ടനിലെ ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാല. ഗോള്‍ഡ് സ്മിത്ത് സര്‍വകലാശാലയുടെ മേധാവിയായി എത്തിയ പ്രൊഫസര്‍ ഫ്രാന്‍സിസ് കോര്‍ണര്‍ ആണ് ഈ നിര്‍ണായക തീരുമാനം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനോട് പോരാടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് ഇവര്‍ അറിയിച്ചു.

താന്‍ ഗോള്‍ഡ് സ്മിത്തിലേക്ക് എത്തിയിട്ടേ ഉള്ളൂവെന്നും എന്നാല്‍, ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും പരിസ്ഥിതിയുടെ ഭാവിയെക്കുറിച്ച് ശ്രദ്ധയുള്ളവരാണെന്ന് മനസിലായെന്നും അവര്‍ പറഞ്ഞു. 2025ഓടു കൂടി ഗോള്‍ഡ് സ്മിത്ത് കാമ്പസ് കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇത് ആദ്യമായല്ല ഒരു വിദേശ സര്‍വകലാശാല ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ 2016 മുതല്‍ ബീഫും ആടും കാറ്ററിംഗുകാര്‍ നല്‍കുന്നില്ല. അതേസമയം, സര്‍വകലാശാലയുടെ തീരുമാനത്തിന് പിന്തുണയുമായി കാലാവസ്ഥ പ്രചാരക റോസി റോജേഴ്‌സ് രംഗത്തെത്തി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.