1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2016

സ്വന്തം ലേഖകന്‍: ഗൂഗിളിന് പ്രായപൂര്‍ത്തിയായി, പതിനെട്ടാം പിറന്നാള്‍ തിളക്കത്തിനിടയിലും ആശയക്കുഴപ്പങ്ങളും സജീവം. ലോകത്തെ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന് ചൊവ്വാഴ്ച പതിനെട്ട് വയസ് തികഞ്ഞപ്പോള്‍ പ്രത്യേക ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത്. 2006 മുതലാണ് ഗൂഗിള്‍ സെപ്റ്റംബര്‍ 27 ജന്മദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്.

ഇത്തവണ ആല്‍ഫബെറ്റ് എന്ന കമ്പനിയുടെ കീഴിലാണ് ഗൂഗിള്‍ ഈ പിറന്നാള്‍ ആഘോഷിക്കുന്നത്. സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് 1998 സെപ്റ്റംബറില്‍ വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിള്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയാണ്.

ഭാരതീയനായ സുന്ദര്‍ പിച്ചായ് ഗൂഗിളിന്റെ തലപ്പത്ത് എത്തിയ ശേഷം 2015 സെപ്റ്റംബര്‍ ഒന്നിന് ഗൂഗിള്‍ തങ്ങളുടെ ലോഗോ മാറ്റിയിരുന്നു. നീലനിറത്തിലുള്ള ചെറിയക്ഷരം ‘g’ ആയിരുന്നു അതുവരെ ഐക്കണ്‍. പിന്നീട് അത് നാല് നിറങ്ങളിലുള്ള വലിയക്ഷരം ‘G’ ആയി.

നാലാമത്തെ പിറന്നാള്‍ മുതല്‍ ഗൂഗിള്‍ വ്യത്യസ്തതയുള്ള ‘ഡൂഡിള്‍’ അവതരിപ്പിച്ചു തുടങ്ങി. ആനിമേഷനായും ഇന്ററാക്ടീവ് ആയും വൈവിധ്യമുള്ള ഡൂഡിലുകള്‍ പിറന്നാള്‍ ദിവസം പതിവാണ്.

എന്നാല്‍, ഗൂഗിള്‍ ശരിക്കും എന്നാണ് രൂപീകരിക്കപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. അതിനാല്‍ ഗൂഗിളിന്റെ ജന്മദിനത്തെ സംബന്ധിച്ച് സംശയങ്ങളും ഉയരുന്നുണ്ട്. 2006 വരെ സെപ്റ്റംബര്‍ 26 ആയിരുന്നു ഗൂഗിള്‍ ജന്മദിനമായി ആഘോഷിച്ചിരുന്നത്. 2004 ല്‍ ആറാം ജന്മദിനത്തിന്റെ ആഘോഷങ്ങള്‍ നടന്നത് സെപ്റ്റംബര്‍ ഏഴിനും തൊട്ടുമുമ്പുള്ള വര്‍ഷം സെപ്റ്റംബര്‍ എട്ടിനുമായിരുന്നു. 2006 നുശേഷമാണ് സെപ്റ്റംബര്‍ 27 ജന്മദിനമായി ഗൂഗിള്‍ ആഘോഷിച്ചു തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.