1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ ഗൂഗിളിന് പുതിയ അത്യന്താധുനിക ഓഫീസ് വരുന്നു. ഹോളിവുഡിലെ സയന്‍സ് ഫിക്ഷന്‍ സിനിമകളെ തോല്‍പ്പിക്കുന്ന അത്യന്താധുനിക സംവിധാനങ്ങളുമായാണ് പുതിയ ഓഫീസ് ഒരുങ്ങുന്നത്.

ലോക പ്രശസ്ത ആര്‍ക്കിടെക്ടുകളായ ജാര്‍ക് ഇംഗല്‍സും തോമസ് ഹെതെര്‍വിക്ക് ചേര്‍ന്നാണ് പുതിയ കെട്ടിടത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുക. മരങ്ങളും വള്ളിച്ചെടികളും ഫൗണ്ടനുകളും അരുവികളും എല്ലാമായി തികച്ചും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്യുന്നത്.

ഒപ്പം ചില്ലു കൊണ്ടുള്ള കൂടാരങ്ങളും വളഞ്ഞു പുളഞ്ഞ ബൈക്ക് പാതകളും യോഗാ ക്ലാസുകളും അതിവേഗ വൈഫൈ വലയും ഉള്‍പ്പെടെയുള്ള ആധുകിക സൗകര്യങ്ങളും ഉണ്ടായിരിക്കും. നിലവില്‍ ഏറ്റവും കൂടുതല്‍ സ്ഥലം ചെലവിടുന്നത് ഗൂഗില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാണ്. പുതിയ ഓഫീസില്‍ ഈ സ്ഥലം മുഴുവന്‍ പച്ചപ്പു കൊണ്ട് മൂടാനാണ് പദ്ധതിയെന്ന് ആര്‍ക്കിടെക്റ്റ് ഹെതെര്‍വിക്ക് പറഞ്ഞു.

മൗണ്ടന്‍ വ്യൂ താഴ്വാരത്തില്‍ പരസ്പരം തൊട്ടിരിക്കുന്ന മഞ്ഞു തുള്ളികള്‍ പോലെയായിരിക്കും ഓഫീസിന്റെ പ്രധാന കെട്ടിടത്തിന്റെ ഘടന. അതിനു താഴെയായി ഗൂഗിളിന്റെ സാങ്കേതിക വിഭാഗം പ്രവര്‍ത്തിക്കും. ഇതിനിടയില്‍ മുടിയിഴകള്‍ പോലെ വഴികളും ഉണ്ടായിരിക്കും. പെട്ടെന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാവുന്ന രീതിയിലാണ് കെട്ടിടങ്ങള്‍ വിഭാവനം ചെയ്യുന്നത്.

പ്രകൃതിയേയും പരിസരവാസികളേയും അലോസരപ്പെടുത്തുന്ന ഒരു കോട്ടയല്ല ഗൂഗില്‍ ഉദ്ദേശിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.