1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2015

മാഞ്ചെസ്റ്റെറിലെ ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിങ്ങ്ടനിലെ ഗാന്ധി ഹാളില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ ശ്രീ .എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നു. ‘എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്’ എന്നതാണ് വിഷയം. തുടര്‍ന്നു നടക്കുന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും.

പൈതൃകത്തിലും ശാസ്ത്രത്തിലും അതിഷിട്ടിതമായ ഭാരതത്തിന്റെ പാരമ്പര്യത്തെ പുനര്‍വിചിന്തനം ചെയ്തുകൊണ്ടുള്ള ഡോക്ടര്‍ .എന്‍.ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങള്‍ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളില്‍ തന്റെ പ്രഭാഷണങ്ങല്‍ നടത്തിയിട്ടുണ്ട് . ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയിന്ട്ടിഫ്ഫിക്ക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.

ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഭാരതീയ സംസ്‌കാരത്തിലും സനാദന തത്വങ്ങളുടെ മഹത്വത്തിലും അഭിമാനിക്കുന്ന ഏവര്‍ക്കും ഈ പരിപാടിയിലേയ്ക്ക് സംഘാടകാര്‍ സ്വാഗതം അറിയിക്കുന്നു .

അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
ഗോപകുമാര്‍ ; 07932672467
സുമിത് ബാബു : 07545132255
ബിജു നായര്‍ : 07809673011

Venue: Gandhi hall, Brunswick Rd, Manchester, M20 4QB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.