1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2017

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തില്‍, പാര്‍ട്ടികള്‍ എങ്ങുമെത്താത്ത ചര്‍ച്ചകള്‍ നിര്‍ത്തി ഒരു തീരുമാനമെടുക്കണമെന്ന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറിന്റെ അന്ത്യശാസനം. സര്‍ക്കാര്‍ രൂപവത്കരണത്തിനായി ചാന്‍സലര്‍ അംഗല മെര്‍കലിന്റെ കണ്‍സര്‍വേറ്റീവ് സഖ്യവുമായി ഗ്രീന്‍, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം.

മുന്നണിയുണ്ടാക്കാനുള്ള ചര്‍ച്ചകളില്‍നിന്ന് ഫ്രീ ഡെമോക്രാറ്റുകളും പിന്‍വാങ്ങിയതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിനായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. ഗ്രീന്‍സ് പാര്‍ട്ടി പിന്തുണ നല്‍കുന്നുണ്ടെങ്കിലും കേവലഭൂരിപക്ഷം തികക്കാനാവില്ല. രാഷ്ട്രീയ കക്ഷികള്‍ അവരുടെ മുന്‍നിലപാടുകള്‍ തിരുത്തി സര്‍ക്കാര്‍ രൂപവത്കരണത്തിന് ഒപ്പം നില്‍ക്കണമെന്നും സ്റ്റീന്‍ മീയര്‍ ആവശ്യപ്പെട്ടു.

അതിനിടെ, പുതിയ സര്‍ക്കാറിലേക്ക് ഇല്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍. അവര്‍ പിടിവാശി തുടരുന്ന പക്ഷം രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. അതിനിടെ, സര്‍ക്കാര്‍ രൂപവത്കരണത്തിനാണിപ്പോള്‍ പ്രഥമ പരിഗണനയെന്നും പാര്‍ട്ടികള്‍ സ്വന്തം ഉത്തരവാദിത്തം മറക്കരുതെന്നും ആക്ടിങ് ധനകാര്യമന്ത്രിയും മെര്‍കലിന്റെ വിശ്വസ്തനുമായ പീറ്റര്‍ ആള്‍ട്‌മേയര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.