1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2016

സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ, ലൈറ്റ് മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം, മോഹങ്ങള്‍ നല്‍കി ഗവര്‍ണറുടെ നയപ്രഖ്യാപനം, കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. യു.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ കേരളം കാത്തിരിക്കുന്ന പ്രധാന പദ്ധതികളുടെയെല്ലാം പുരോഗതി വിലയിരുത്തി.

കൊച്ചി മെട്രോ ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകുമെന്നും ലൈറ്റ് മെട്രോ പദ്ധതി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഈ മാസം ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയാക്കി. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം എന്ന പദവി കേരളത്തിനാണ്. ഐ.ടി മേഖലയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18,000 കോടിയില്‍ എത്തും. വിഴിഞ്ഞം പദ്ധതി നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുംമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ആരംഭത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് 12.3 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍. 201617 ഓടെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. പട്ടിക വിഭാഗങ്ങള്‍ക്കു വേണ്ടി ആദ്യ മെഡിക്കല്‍ കോളജ് പാലക്കാട് ആരംഭിച്ചു. കാന്‍സര്‍ ചികിത്സാ സൗകര്യം എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തി. റബറിന്റെ താങ്ങുവില വില 150 രൂപയായി നിശ്ചയിച്ചു. ഇതിനായി 300 കോടി രൂപ നീക്കിവച്ചു. കൊച്ചിയിലെ കാന്‍സര്‍ ആശുപത്രി ഉടന്‍ പൂര്‍ത്തിയാക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 5 ലക്ഷം രൂപയുടെ സഹായം. കാന്‍സര്‍ ചികിത്സ സൗജന്യമായി നടത്താന്‍ ‘സുകൃതം’ പദ്ധതി.
ദേശീയ ഗെയിംസ് പ്രശംസനീയമായ വിധത്തില്‍ നടത്തി.ആഭ്യന്തര പാല്‍ ഉത്പാദനത്തില്‍ വളര്‍ച്ച കൈവരിക്കാനായി. ട്രഷറി ഇടപാടിനെ കടലാസ് വിമുക്തമാക്കും. ട്രഷറികളും ഡേറ്റാ സെന്റുകളും തമ്മില്‍ ഈ വര്‍ഷം ബന്ധിപ്പിക്കും. കൊച്ചിയില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് ഈ മാസം നടത്തും.

നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് എത്തിയതും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. നിശബ്ദത പാലിച്ച് സഹകരിക്കുകയോ പുറത്തു പോകുകയോ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.