1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2015

സ്വന്തം ലേഖകന്‍: ഗ്രീസിലെ ബാങ്കുകള്‍ ഇന്ന് തുറക്കും, തുക പിന്‍വലിക്കാന്‍ വന്‍ തിരക്കിന് സാധ്യത. സാമ്പത്തിക പ്രതിസന്ധി കാരണം മൂന്നാഴ്ചയായി അടഞ്ഞ് കിടക്കുകയായിരുന്നു ബാങ്കുകള്‍. നിക്ഷേപകരുടെ വലിയ ക്യൂ തന്നെ ബാങ്കുകള്‍ക്ക് പുറത്ത് പ്രത്യക്ഷപ്പെടാനാണ് സാധ്യതയെന്ന് പ്രമുഖ ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച അടിയന്തര സഹായം ലഭ്യമായതോടെയാണ് ബാങ്ക് പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായത്. 90 കോടി യൂറോയാണ് ഗ്രീസിന് ലഭിക്കുക. സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കില്ല. നേരത്തെ ബാങ്കില്‍ നിന്ന് പ്രതിദിനം 60 യൂറോ മാത്രമാണ് പന്‍വലിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. പുതിയ തീരുമാനം പ്രകാരം ജനങ്ങല്‍ക്ക് കൂടുതല്‍ തുക പിന്‍വലിക്കാനാകും.

എന്നാല്‍ ഒറ്റ ഇടപാടില്‍ 420 യൂറോ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. വിദേശത്തേക്ക് പണമയക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനുള്ള പ്രസിഡന്റ് അലക്‌സി സിപ്രാസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.

റെസ്റ്റോറന്റ് , പൊതു ഗതാഗതം തുടങ്ങിയ മേഖലകളിലെ വാറ്റ് നികുതി വര്‍ദ്ധിപ്പിച്ചതും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള സിപ്രാസ്സിന്റെ നീക്കങ്ങള്‍ക്ക് ബലമേകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.