1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2019

സ്വന്തം ലേഖകന്‍: സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ ഐ.ടി. ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ ഐ.ടി. കമ്പനി ജീവനക്കാരനായ ക്ലെമന്റ് രാജ് ചെഴിയാന്‍ എന്ന പ്രദീപിനെ(33)യാണ് സൈബരാബാദ് പോലീസ് ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്.

പ്രദീപിന്റെ ബ്ലാക്ക്‌മെയിലിങിന് ഇരയായ യുവതി സൈബരാബാദ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വന്‍ ബ്ലാക്ക്‌മെയിലിങിനെ സംബന്ധിച്ച് പുറത്തറിയുന്നത്. ഐ.ടി. ജീവനക്കാരനായ പ്രദീപ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ എച്ച്.ആര്‍. എക്‌സിക്യൂട്ടിവ് എന്ന വ്യാജേനയാണ് സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്ന സ്ത്രീകളെ ഇയാള്‍ നേരിട്ടുള്ള അഭിമുഖത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തും. ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലിയായതിനാല്‍ ശരീരപ്രകൃതിയെക്കുറിച്ച് വിലയിരുത്താന്‍ നഗ്‌നചിത്രങ്ങളും ആവശ്യപ്പെടും.

ഇത്തരത്തില്‍ ചതിയില്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നത്. പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ ഇയാള്‍ പല സ്ത്രീകളില്‍നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ 16 സംസ്ഥാനങ്ങളില്‍നിന്നുള്ള ഏകദേശം 600ഓളം സ്ത്രീകളെ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തിയതായി പ്രദീപ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത് രഹസ്യ പാസ്വേര്‍ഡ് ഉപയോഗിച്ച് ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും സൂക്ഷിച്ചിരുന്നു.

പ്രദീപിന്റെ ഭാര്യയും ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരിയാണ്. സ്ഥിരം രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്ന പ്രദീപും ഭാര്യയും തമ്മില്‍ കണ്ടുമുട്ടുന്നതുപോലും വിരളമാണെന്നും ഇതിനെതുടര്‍ന്നാണ് പ്രദീപ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് കടന്നതെന്നും പോലീസ് പറയുന്നു.

ആദ്യം നേരംപോക്കിനുവേണ്ടി സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ മാത്രമാണ് വാങ്ങിയിരുന്നതെന്നും ഒരിക്കലും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ചെന്നൈയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനും അന്വേഷണത്തിനുമായി ഹൈദരാബാദിലേക്ക് കൊണ്ടുപോയി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.