1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015


യൂറോ കറന്‍സിയില്‍ നിലനില്‍ക്കണോ വേണ്ടയോ എന്ന നിര്‍ണ്ണായകമായ തീരുമാനം കൈക്കൊള്ളുന്ന റഫറണ്ടത്തിന് ഗ്രീസില്‍ ഇന്ന് വോട്ടെടുപ്പ് നടന്നു. അന്തിമ ഫലം യെസ് എന്നോ നോ എന്നോ വരാം. ഫലം പ്രവചിക്കാന്‍ സാധിക്കാത്തവണ്ണമാണ് റഫറണ്ടം നടന്നത്.

ജനങ്ങള്‍ യെസ് പറഞ്ഞാല്‍ പ്രധാനമന്ത്രി അലക്‌സിസ് സീപ്രാസിന്റെ സര്‍ക്കാരിന് രാജി വെയ്‌ക്കേണ്ടി വരും. ജനങ്ങള്‍ നോ പറഞ്ഞാല്‍ ഗ്രീസിന് യൂറോ കറന്‍സിയായി ഉപയോഗിക്കേണ്ട.

ജനങ്ങള്‍ നോ പറയണമെന്നാണ് അലക്‌സിസ് സീപ്രാസ് ആഗ്രഹിക്കുന്നത്. ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് രാജ്യത്തെ ഔനത്യത്തില്‍ എത്തിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സീപ്രസിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല.

യൂറോ സോണില്‍നിന്ന് പുറത്തു പോകാനാണ് ഗ്രീസിന്റെ തീരുമാനമെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വമുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് ഗ്രീസിന് കണ്ടില്ലെന്ന് നടിക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ഗ്രീസിന് ഇത് എത്രത്തോളം സാധ്യമാണെന്ന കാര്യത്തില്‍ സംശയമുണ്ട്.

രാജ്യത്ത് പണമില്ലാത്തതിനാല്‍ പെന്‍ഷന്‍ വിതരണം, ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍ എന്നിവയൊന്നും കൃത്യമായി നടക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.