1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2018

സ്വന്തം ലേഖകന്‍: വരുന്ന രോഗികള്‍ക്കെല്ലാം കീമോ തെറാപ്പി; അമേരിക്കന്‍ ഡോക്ടര്‍ സ്വന്തമാക്കിയത് കാറും വിമാനവും വന്‍ സ്വത്തും. ഡോ.ജോര്‍ജ് സമോറാ ക്യൂസേഡ എന്ന് യുഎസ് ഡോക്ടറാണ് പണമുണ്ടാക്കാനായി രോഗികള്‍ക്ക് അനാവശ്യമായി കീമോതെറാപ്പി ചികിത്സ നിര്‍ദേശിച്ചത്. ഇങ്ങനെ രോഗമില്ലാത്തവര്‍ക്ക് പോലും കീമോതെറാപ്പി ചികിത്സ നടത്തി ഒരു ജെറ്റ് വിമാനം സ്വന്തമാക്കിയിരിക്കുകയാണ് ഇയാള്‍.

ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന എക്‌ലിപ്‌സ്500 ജെറ്റ് വിമാനമാണ് 2.5 മില്ല്യണ്‍ ഡോളര്‍ നല്‍കി ഈ 61കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ടെക്‌സസിന്റെ വിവിധ മേഖലകളിലായി നിരവധി വീടുകളും സ്വത്തുവകകളുമാണ് 2017 വരെ ഇയാള്‍ സമ്പാദിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് അനാവശ്യ ചികിത്സ നിര്‍ദേശിച്ചതിനും രോഗികളല്ലാത്തവര്‍ക്ക് കീമോ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി പണം സമ്പാദിച്ചതിനും സമോറയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ജൂലൈ രണ്ട് വരെ ഇയാളെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. ആഡംബര ജീവിതം നയിക്കുന്നതിന് പണം സമ്പാദിക്കാനായി ആയിരക്കണക്കിന് രോഗികള്‍ക്ക് അനാവശ്യമായതും വില കൂടിയതുമായി മരുന്നുകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ നിയമ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ 240 മില്ല്യണ്‍ ഡോളറിന്റെ ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് കേസും കള്ളപ്പണം വെളുപ്പിക്കല്‍ കേസും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.