1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2016

സ്വന്തം ലേഖകന്‍: ഗുഡ്ഗാവില്‍ പാര്‍ക്കില്‍ വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് വെട്ടിമാറ്റിയത് 40 വന്‍ മരങ്ങള്‍. ഫിറോസ്ഗാന്ധി കോളനി പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാവിലെ നടക്കാനായി എത്തിയവരാണ് വര്‍ഷങ്ങളായി വെള്ളവും വളവും നല്‍കി പരിപാലിച്ചുപോന്ന 40 മരങ്ങള്‍ വെട്ടിനിരത്തിയത് കണ്ടത്. സെക്ടര്‍ 9 റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ പരിധിയില്‍ വരുന്നതായിരുന്നു പാര്‍ക്ക്.

സംഭവത്തെക്കുറിച്ച് പ്രദേശവാസി പറയുന്നത് മദ്യപാനികള്‍ നടത്തിയ പ്രതികാരമാണ് ഇതെന്നാണ്. കാരണം അതിന് തൊട്ടു മുന്‍പുള്ള ദിവസം പാര്‍ക്കില്‍വെച്ച് മദ്യപിക്കുന്നത് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ തടഞ്ഞിരുന്നു. പാര്‍ക്കില്‍വെച്ചുള്ള പരസ്യ മദ്യപാനമാണ് തടഞ്ഞത്. ഇതേ തുടര്‍ന്ന് പാര്‍ക്കില്‍ നാശനഷ്ടമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയതെന്ന് സ്ഥലവാസി പറഞ്ഞു.

ഭീഷണിപ്പെടുത്തിയതുപോലെ നിര്‍ദ്ദയമായി മരങ്ങള്‍വെട്ടിവീഴ്ത്തി പ്രതികാരം ചെയ്യുകയും ചെയ്തു. തേക്ക്, അരയാല്‍, അശോകം തുടങ്ങിയ വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളാണ് വെട്ടിവീഴ്ത്തിയത്. സ്ഥിരമായി സ്ഥലത്തെത്തി മദ്യപിക്കുകയും മദ്യക്കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തത് ചോദ്യം ചെയ്തതിന് ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നാണ് കോളിനിയിലെ താമസക്കാര്‍ പറയുന്നത്.

കാട്ടുപ്രദേശത്ത് മരങ്ങള്‍ വെട്ടിവീഴ്ത്തുന്നത് വലിയ തലക്കെട്ടോടെ പത്രങ്ങളില്‍ വരും. എന്നാല്‍, നഗരപ്രദേശങ്ങളില്‍ മരം മുറിച്ചാല്‍ ആരും തിരിഞ്ഞു നോക്കില്ലെന്ന് സ്ഥലവാസി കുല്‍ദീപ് ജംഗു പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.