1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2018

സ്വന്തം ലേഖകന്‍: ലണ്ടനില്‍ പ്രധാനമന്ത്രി മോദിക്കായി ഒരുങ്ങുന്നത് അസല്‍ ഗുജറാത്തി ഭക്ഷണം; ഒരുക്കാന്‍ പ്രത്യേക പാചകക്കാര്‍. കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തി രീതിയില്‍ ഭക്ഷണം ഒരുക്കാന്‍ പ്രത്യേക പാചകക്കാരനെയും സംഘത്തെയും നിയമിച്ചു.

ബക്കിങ്ഹാം ഗേറ്റിലെ സെന്റ് ജെയിംസ് കോര്‍ട്ട് താജ് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ഷേണായി കര്‍മാനിയും സംഘവുമാണ് പ്രധാനമന്ത്രിക്കു വേണ്ടി ഭക്ഷണമൊരുക്കുന്നത്. താനും എട്ടുപേരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കു വേണ്ടി ഭക്ഷണമൊരുക്കുകയെന്ന് ഷേണായി വാര്‍ത്താ എജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.

ചായ, കാപ്പി, പോഹ, ഉപ്മാ, പൂരി, ബാജി, സീര എന്നിവയാണ് പ്രഭാതഭക്ഷണത്തിന്റെ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തി വിഭവങ്ങളായ ഖമന്‍ ഢോക്‌ല, ഖാണ്ഡ്‌വി, ദാല്‍, ദാല്‍ പക്കോഡ, തോരായി മസാല, സ്റ്റഫ്ഡ് കരേല, പനീര്‍ ഭുര്‍ജി, ഖിച്ച്ഡി എന്നിവയാണ് ഉച്ചഭക്ഷണത്തിന് തയ്യാറാക്കുക. ശുദ്ധമായ വെണ്ണയാണ് ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെന്നും പാചക സംഘം വ്യക്തമാക്കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.