1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2019

സ്വന്തം ലേഖകന്‍: ഒമാന്‍ ഉള്‍ക്കടലില്‍ 2 എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കപ്പലുകളില്‍ പൊട്ടാതെ കിടന്ന മൈന്‍ ഇറാന്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ടുള്ള വിഡിയോ, യുഎസ് നാവിക സേന പുറത്തുവിടുകയും ചെയ്തു. എന്നാല്‍, വിഡിയോയി!ല്‍ ഇറാന്റെ കപ്പല്‍ കാണാമെങ്കിലും മറ്റു ദൃശ്യങ്ങള്‍ വ്യക്തമല്ല.

മധ്യപൂര്‍വദേശത്തു സംഘര്‍ഷത്തിനു താല്‍പര്യമില്ലെങ്കിലും മേഖലയുടെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്നു വ്യക്തമാക്കിയ യുഎസ്, അവിടേക്ക് യുഎസ്എസ് മോഡേണ്‍ എന്ന യുദ്ധക്കപ്പല്‍ കൂടി അയച്ചു. സംഹാര (ഡിസ്‌ട്രോയര്‍) വിഭാഗത്തില്‍പ്പെടുന്ന കപ്പലാണിത്. ഒരുമാസം മുന്‍പ് ഒമാന്‍ ഉള്‍ക്കടലില്‍ 4 കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ യുഎസ് യുദ്ധക്കപ്പല്‍ അയച്ചിരുന്നു. രാജ്യാന്തര എണ്ണനീക്കത്തില്‍ നിര്‍ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധക്കപ്പലുകളുടെ സാന്നിധ്യമേറിയതോടെ സംഘര്‍ഷസാധ്യത വര്‍ധിച്ചു.

ഇറാനെതിരെയുള്ള യുഎസ് നിലപാടിനോടു യോജിക്കുന്നതായി പ്രതികരിച്ച സൗദിയും യുഎഇയും അക്രമങ്ങളില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടു. അതേസമയം, യുഎസിന്റേത് ‘സാമ്പത്തിക തീവ്രവാദ’വും ‘അട്ടിമറി നയതന്ത്ര’വുമാണെന്നു തിരിച്ചടിച്ച ഇറാന്‍, ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയാണെന്നു വിമര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.