1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2015

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍ രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകും. 200 ദശലക്ഷം കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 2,117 കിലോമീറ്റര്‍ റെയില്‍ ശൃംഖലയാണ് ഗള്‍ഫ് റെയിലിനായി പദ്ധതിയിടുന്നത്. കുവൈത്ത് സിറ്റിയില്‍നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസ് എല്ലാ ജി.സി.സി. രാജ്യങ്ങളിലൂടെയും സഞ്ചരിച്ച് മസ്‌കറ്റില്‍ അവസാനിക്കും.

മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകളായിരിക്കും പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പാളത്തിലൂടെ ഓടുന്നത്. യാത്രാ ട്രെയിനുകള്‍ പോകുന്ന വേഗത്തില്‍ ചരക്കുട്രെയിനുകള്‍ക്ക് പോകാന്‍ സാധിക്കില്ല. ചരക്കു ട്രെയിനുകള്‍ക്ക് അനുയോജ്യമായ മറ്റൊരു വേഗപരിധി പ്രൊജക്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗം 2008ല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വീസിന് അംഗീകാരം നല്‍കിയിരുന്നു. ഇതിനായി കുവൈത്തില്‍ 145 കിലോമീറ്ററും ബഹ്‌റൈനില്‍ 36 കിലോമീറ്ററും ഖത്തറില്‍ 283 കിലോമീറ്ററും ഒമാനില്‍ 306 കിലോമീറ്ററും യു.എ.ഇയില്‍ 684 കിലോമീറ്ററും, സൗദി അറേബ്യയില്‍ 663 കിലോമീറ്ററും റെയില്‍ സ്ഥാപിക്കേണ്ടതുണ്ട്. ബഹ്‌റൈനെയും സൗദിയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ വലിയ പാലം ആവശ്യമായിട്ടുണ്ടെന്നാണ് പ്രൊജക്ടിലെ നിര്‍ദ്ദേശം. ഗള്‍ഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഗള്‍ഫ് റെയില്‍ സര്‍വീസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.