1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2015

തന്റെ ഏറ്റവും വലിയ നിരാശ അമേരിക്കയില്‍ തോക്കു നിയമങ്ങള്‍ പാസാക്കാന്‍ പറ്റാത്തതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ലുസിയാനയില്‍ ആയുധധാരിയായ ഒരാള്‍ രണ്ട് പേരെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഒബാമ ഈ പ്രസ്താവന നടത്തിയത്. ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.

സെപ്തംബര്‍ ഒമ്പത് ആക്രമണത്തിന് ശേഷം തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് നൂറില്‍ താഴെ ആളുകള്‍ മാത്രമാണ്. എന്നാല്‍, വെടിയേറ്റ് മരിക്കുന്നത് പതിനായിര കണക്കിന് ആളുകളാണെന്ന് ഒബാമ പറഞ്ഞു. ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കാത്തത് വേദനിപ്പിക്കുന്ന ഒന്നാണ്. തന്റെ സര്‍ക്കാരിന്റെ ബാക്കിയുള്ള 18 മാസം ഇതിനായി കഠിന പ്രയത്‌നം നടത്തുമെന്നും ഒബാമ പറഞ്ഞു.

നേരത്തെ ന്യൂടൗണിലുണ്ടായ വെടിവെപ്പില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഒബാമ തോക്ക് നിയമം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.