1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2018

സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹാഫീസ് സയീദ് രൂപീകരിച്ച മില്ലി മുസ്‌ലിം ലീഗിന് (എംഎംഎല്‍) പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാനുള്ള രണ്ടാം അപേക്ഷയും പാക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി.

ഈ സാഹചര്യത്തില്‍, ചെറു പാര്‍ട്ടിയായ അല്ലാഹു അക്ബര്‍ തെഹ്‌രികെ(എഎടി)യുടെ പേരിലായിരിക്കും സയീദിന്റെ 200 സ്ഥാനാര്‍ഥികളും മല്‍സരിക്കുക. കസേരയാണ് എഎടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം. അംഗീകൃത കക്ഷികളുടെ പട്ടികയില്‍ പത്താമതാണ് എഎടി. ജൂലൈ 25ന് ആണു പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിനെതിരെ എംഎംഎല്‍ സുപ്രീം കോടതിയെ സമീപിക്കും. കോടതിവിധിയും അനുകൂലമായില്ലെങ്കില്‍ എഎടിയുടെ പേരില്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുമെന്നു എംഎംഎല്‍ വക്താവ് തബീഷ് ക്വയൂമാണു സൂചിപ്പിച്ചത്.

പാക്കിസ്ഥാന്‍ നിരോധിച്ച ഭീകരസംഘടനകളായ ജമാഅത്തുദ്ദഅവയുടെയും ലഷ്‌കറെ തയിബയുടെയും സ്ഥാപകന്‍ ഹാഫീസ് സയീദിന്റെ പ്രത്യയശാസ്ത്രമാണ് എംഎംഎല്‍ പിന്തുടരുന്നതെന്നു ചൂണ്ടിക്കാട്ടി പാക്ക് ആഭ്യന്തരമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നാലംഗ തിരഞ്ഞെടുപ്പു കമ്മിഷന്‍ എംഎംഎല്ലിന് അംഗീകാരം നിഷേധിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണു മില്ലി മുസ്‌ലിം ലീഗ് രൂപീകരിച്ചത്. ഭീകരസംഘടനകളുമായി ബന്ധമില്ലെന്നാണു പാര്‍ട്ടിനേതാക്കള്‍ അവകാശപ്പെടുന്നതെങ്കിലും എംഎംഎല്ലിനു വേണ്ടി ഹാഫീസ് സയീദ് സജീവമായി പ്രചാരണരംഗത്തുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.