1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2018

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയുടെ തീരത്ത് കൂട്ടത്തോടെ തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നു; ഭീതിയോടെ തീരദേശവാസികള്‍. 150 ഓളം തിമിംഗലങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളീല്‍ കരയ്ക്കടിഞ്ഞത്. തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് സ്രാവുകളെയും കരയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകും. ഇത് തീരദേശ വാസികളെയും അക്രമിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇന്നലെ രാത്രിയോടെ കരയ്ക്ക് അടിഞ്ഞ തിമിംഗലങ്ങള്‍ പലതും ചത്തു. ജീവനുള്ള ആറ് തിമിംഗലങ്ങളെ കടലില്‍ എത്തിച്ചതായി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആളുകള്‍ പറയുന്നു. കൂടാതെ കടലില്‍ എത്തിച്ച തിമിംഗലങ്ങള്‍ വീണ്ടും തിരിച്ചു വരുന്നത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തലവേദനയാകുന്നതായും അവര്‍ പറയുന്നു.

തിമിംഗലങ്ങള്‍ കൂട്ടതോടെ കരയില്‍ അടിഞ്ഞതിന്റെ കാരണം വ്യക്തമല്ല. കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങളുടെ നേതാവിന് വഴിതെറ്റുന്നതോടെ ഇവ കരയില്‍ എത്തിയതാകാനാണ് സാധ്യത എന്ന് തീരദേശവാസികള്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.