1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2018

സ്വന്തം ലേഖകന്‍: ഹാരി രാജകുമാരനും മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തി; ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരനും ഭാര്യ മേഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സിഡ്‌നിയിലെത്തി.

മേയില്‍ വിവാഹിതരായ ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. 16 ദിവസത്തെ സന്ദര്‍ശനവേളയില്‍ ഫിജി, ടോംഗ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും ഇരുവരും കൂടി സന്ദര്‍ശിക്കും.

സിഡ്‌നി ഹാര്‍ബര്‍ റെസിഡന്‍സിലേക്ക് പോകുന്ന രാജദമ്പതികള്‍ ചൊവ്വാഴ്ച മുതല്‍ ഔദ്യോഗിക തിരക്കുകളിലേക്ക് നീങ്ങും. വെള്ളിയാഴ്ച സിഡ്‌നിയില്‍ ആരംഭിക്കുന്ന നാലാമത് ഇന്‍വിക്റ്റസ് ഗെയിംസില്‍ ഹാരി പങ്കെടുക്കും. പിന്നീട് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇരുവരും ന്യൂസിലന്‍ഡിലേക്ക് തിരിക്കും.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.