1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2018

സ്വന്തം ലേഖകന്‍: ഹാരി, മേഗന്‍ രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലെ വിവാഹ മാമാങ്കത്തിലേക്ക്. ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങിയിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. ലണ്ടനിലെ തെരുവ് വീഥികള്‍ മേഗന്‍ മര്‍ക്കലിന് ആതിഥ്യമരുളാന്‍ ഒരുങ്ങി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള വിന്‍സ്റ്റര്‍ കാസ്റ്റിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് വിവാഹം. 25 മിനിറ്റ് നീളുന്ന ചടങ്ങ് കാണാന്‍ ചാപ്പലിനുള്ളില്‍ ഹാരിയുടെയും മേഗാന്റെയും ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുകള്‍ക്കും മാത്രമാണ് പ്രവേശനം. വിവാഹ ചടങ്ങ് ബിബിസി തല്‍സമയം സംപ്രേഷണം ചെയ്യും.

സെന്റ് ജോര്‍ജ് ചാപ്പലില്‍ എണ്ണൂറു പേര്‍ക്കുമാത്രമാണ് വിവാഹചടങ്ങുകള്‍ നേരിട്ടുകാണാന്‍ അവസരമുള്ളത്. ഇതില്‍ 600 പേര്‍ ക്ഷണിതാക്കളും ഇരുന്നൂറോളം പേര്‍ രാജകുടുംബാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമാകും. ചാപ്പലിലേക്ക് പ്രവേശനമില്ലെങ്കിലും പൊതുസമൂഹത്തിന്റെ പ്രതിനിധികളായി 2,600 പേര്‍ക്ക് വിവാഹത്തിന് പ്രത്യേകം ക്ഷണമുണ്ട്.

ചടങ്ങുകള്‍ക്ക് ശേഷം പ്രത്യകം അലങ്കരിച്ച രഥത്തില്‍ നവദമ്പതിമാര്‍ രാജവീഥിയിലൂടെ നീങ്ങും. ഇതിനുശേഷമാണ് എലിസബത്ത് രാഞ്ജി ഒരുക്കുന്ന വിവാഹ സല്‍ക്കാരം. വിഐപികള്‍ക്ക് മാത്രമാണ് വിരുന്നില്‍ ഭക്ഷണം ഒരുക്കിയിരിക്കുന്നത്.. വൈകുന്നേരം ഏഴു മണിക്ക് ഫോഗ്‌മോര്‍ ഹൗസില്‍ ചാര്‍ള്‍സ് രാജകുമാരനും ഹാരിക്കും മേഗനും വിരുന്നൊരുക്കും. ചടങ്ങുകള്‍ നേരിട്ട് കാണാന്‍ സാധിക്കാത്തവര്‍ക്കായി ലണ്ടന്‍ തെരുവ് വീഥികളില്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.