1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2018

സ്വന്തം ലേഖകന്‍: ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം തല്‍സമയം ടിവിയില്‍ കണ്ടത് 190 കോടിപേര്‍. ഇതോടെ ഈ വര്‍ഷം ഇതുവരെ നടന്ന തല്‍സമയ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട പരിപാടിയെന്ന അപൂര്‍വതയും രാജകീയ വിവാഹത്തിനു സ്വന്തമായി.

ബ്രിട്ടനില്‍ ഹാരി–മേഗന്‍ കല്യാണം ടിവിയില്‍ കണ്ടത് 1.8 കോടി പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 ല്‍ ഹാരിയുടെ സഹോദരന്‍ വില്യം രാജകുമാരന്‍ കെയ്റ്റ് മിഡില്‍റ്റണെ വിവാഹം ചെയ്തപ്പോള്‍ ബ്രിട്ടനില്‍ 1.9 കോടി പേ!ര്‍ ആ ചടങ്ങുകള്‍ ടിവിയില്‍ തല്‍സമയം കണ്ടിരുന്നു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഹാരിയും മേഗനും കഴിഞ്ഞ നവംബറിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം പരസ്യമാക്കിയത്.

ഇന്ത്യന്‍ സമയം 4.50ന് വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചായിരുന്നു രാജകീയ വിവാഹം. കിരീടാവകാശത്തില്‍ ആറാം സ്ഥാനത്താണെങ്കിലും രണ്ടാം കിരീടാവകാശിയായ സഹോദരന്‍ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും അഘോഷങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുതന്നെയായിരുന്നു ഹാരിയുടെയും വിവാഹം നടന്നത്.

എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രിയും ലോകനേതാക്കളും ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം, ഭാര്യയും ഫാഷന്‍ ഡിസൈനറുമായ വിക്‌ടോറിയ ബെക്കാം, നടന്‍ ജോര്‍ജ് ക്‌ളൂണി, ഭാര്യ അമല്‍ ക്‌ളൂണി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഒരുലക്ഷത്തിലധികം പേരാണ് റോയല്‍ വെഡ്ഡിംഗില്‍ പങ്കെടുക്കാന്‍ വിന്‍സര്‍ കൊട്ടാരത്തിനു മുന്നില്‍ എത്തിച്ചേര്‍ന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.