1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2018

സ്വന്തം ലേഖകന്‍: ലൈംഗിക പീഡനക്കേസുകളില്‍ കുടുങ്ങിയ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കീഴ്ടടങ്ങി. മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനും അമേരിക്കന്‍ സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെന്‍ പോലീസില്‍ കീഴടങ്ങിയതായി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹത്തിനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

നടി ലൂസിയ ഇവാന്‍സിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കീഴടങ്ങല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 12 ലധികല്‍ സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗീകമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍, ഉഭയകക്ഷി സമ്മതമില്ലാതെ താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വെയ്ന്‍സ്റ്റെന്റെ നിലപാട്.

മാന്‍ഹാട്ടന്‍ പോലീസ് സ്‌റ്റേഷനില്‍ അമേരിക്കന്‍ സമയം രാവിലെ 7.25 ഓടെയാണ് വെയ്ന്‍സ്റ്റെന്‍ ഹാജരായത്. മാന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറിയുടെ മേല്‍നോട്ടത്തിലായിരിക്കും കേസ് അന്വേഷണം നടക്കുന്നത്. ഹോളിവുഡിനെ പിടിച്ചുകുലുക്കിയ മീ ടൂ മൂവ്‌മെന്റിനെ തുടര്‍ന്നാണ് ആരോപണം ഉടലെടുത്തത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗീക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്താനുള്ള ക്യാംപയിനായിരുന്നു മീ ടൂ മൂവ്‌മെന്റ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.