1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2017

 

സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ഈ വര്‍ഷം മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി മത്സരിക്കുമെന്ന് പാര്‍ലമെന്റ്കാര്യ വക്താക്കള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും രാജ്യത്ത് സാമൂഹിക സ്വാതന്ത്ര്യം കുറ്റമറ്റ രീതിയിലേക്കു മാറ്റുകയും വഴി റൂഹാനിക്ക് രാജ്യത്തുള്ള നല്ലപേര് മുതലെടുക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. സമ്പദ് വ്യവസ്ഥ കൂടുതല്‍ സുസ്ഥിരമാക്കുകയും വന്‍ ശക്തികളുമായുള്ള ആണവക്കരാറിലൂടെ ഇറാനുമേലുള്ള ഉപരോധങ്ങള്‍ എടുത്തുമാറ്റാന്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കി.

എന്നാല്‍ രാഷ്ട്രീയത്തടവുകാരുടെ മോചനമടക്കം നിരവധി കാര്യങ്ങള്‍ 68 കാരനായ റൂഹാനിക്കു മുന്നില്‍ തലവേദനയായുണ്ട്. അതേസമയം, റൂഹാനിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാരമ്പര്യവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഏപ്രില്‍ 11നും 15നുമിടക്ക് മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് സ്ഥാനാര്‍ഥികള്‍ രംഗത്തത്തെും. ഗാര്‍ഡിയന്‍സ് കൗണ്‍സില്‍ 10 ദിവസത്തിനകം ഇവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സമ്മതം മൂളിയതായി വൈസ് പ്രസിഡന്റ് ഹൊസൈനലി അമീരിയും സ്ഥിരീകരിച്ചിട്ടുണ്ട്. പരിഷ്‌ക്കരണവാദിയായി അറിയപ്പെടുന്ന റൂഹാനി രാഷ്ട്രീയ വിമതരെ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം രാജ്യത്ത് ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.